ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്

കാലിഫോര്‍ണിയയിലെ ഭവന പ്രശ്നത്തില്‍ സാങ്കേതികവിദ്യ ഭീമനായ ആപ്പിള്‍ $250 കോടി ഡോളര്‍ നിക്ഷേപം നടത്തി സഹായിക്കാമെന്ന വാഗ്ദാനത്തിനെതിരെ ബര്‍ണി സാന്റേഴ്സ് കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം നടത്തി. സാന്‍ ഫ്രാന്‍സിസ്കോ പ്രദേശത്ത് ആപ്പിള്‍ വികസിച്ചപ്പോള്‍ ഉണ്ടായ വില വര്‍ദ്ധനവ് ഈ പ്രശ്നത്തിന് കാരണമായിട്ടുണ്ട്.

“റിയലെസ്റ്റേറ്റ് വായ്പ വ്യവസായത്തിലേക്ക് ആപ്പിള്‍ പ്രവേശിക്കുന്നു എന്ന പ്രഖ്യാപനം കാലിഫോര്‍ണിയയുടെ ഭവന പ്രശ്നത്തെ സൃഷ്ടിക്കുന്നതിലെ കമ്പനിയുടെ പങ്കില്‍ നിന്ന് ശ്രദ്ധമാറ്റാനുള്ളതാണ്. നികുതിദായകരില്‍ നിന്നുള്ള $80 കോടി ഡോളര്‍ സബ്സിഡിയായി വാങ്ങുകയും, കോടിക്കണക്കിന് ഡോളര്‍ നികുതി കൊടുക്കാതിരിക്കാനായി കാല്‍ ലക്ഷം കോടി ഡോറര്‍ ലാഭം വിദേശങ്ങളില്‍ സൂക്ഷിക്കുകയും ചെയ്യുകയാണ് അവര്‍,” സാന്റേഴ്സ് പ്രസ്ഥാവനയില്‍ പറഞ്ഞു.

“ഇന്ന് 1.34 ലക്ഷം കാലിഫോര്‍ണിയക്കാര്‍ക്ക് വീടില്ലാത്തവരാണ്. വാടക കൊടുക്കുന്നവര്‍ മണിക്കൂറിന് $34.69 ഡോളര്‍ എന്ന തോതിലെ വേതനം കിട്ടുന്നവര്‍ക്കേ രണ്ട് ബെഡ് റൂം അപ്പാര്‍ട്ടുമെന്റ് വാടക താങ്ങാനാകൂ. കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാരെ ആശ്രയിച്ച് നമുക്ക് കാലിഫോര്‍ണിയയിലെ ഭവന പ്രശ്നം പരിഹരിക്കാനാവില്ല” എന്ന് സാന്റേഴ്സ് പറഞ്ഞു.

— സ്രോതസ്സ് commondreams.org | Nov 04, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )