രണ്ട് പടിഞ്ഞാറന്‍ തീരത്തെ പുരോഗമനകാരികളായ സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ വിജയം ആഘോഷിച്ചു. Chesa Boudin ഒരു public defender ഉം ജയിലിലടക്കപ്പെട്ട മാതാപിതാക്കളുടെ മകനുമാണ്. അദ്ദേഹം സാന്‍ ഫ്രാന്‍സിസ്കോയിലെ ജില്ലാ അറ്റോര്‍ണിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. നഗരത്തിലെ മഹാ ജയിലിലടക്കലിനേയും വ്യവസ്ഥാപിതമായ വംശീയതയേയും, പോലീസ് അതിക്രമങ്ങളേയും നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. Boudin ന്റെ വിജയം വന്നുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സിയാറ്റില്‍ സിറ്റി കൌണ്‍സില്‍ അംഗമായ ക്ഷമാ സാവന്ത് ജയിച്ചു എന്ന വാര്‍ത്തയും വന്നു. ആറ് വര്‍ഷമായി അവര്‍ ആ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു. ആമസോണ്‍ $15 ലക്ഷം ഡോളറാണ് അവരെ പരാജയപ്പെടുത്താനായി ചിലവാക്കിയത്. “വമ്പന്‍ ബിസിനസ് ജനങ്ങളുടെ പക്ഷത്തല്ല എന്ന് വ്യക്തമാക്കുന്നതാണ്” ഈ വിജയം എന്ന് ആമസോണിന്റേയും കൂട്ടരുടേയും ശക്തമായ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തിക്കൊണ്ട് വിജയിച്ച സാവന്ത് പറഞ്ഞു.
— സ്രോതസ്സ് commondreams.org | Nov 10, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.