യുദ്ധ വിരുദ്ധ സംഘടനയായ CodePink ന്റെ സഹസ്ഥാപികയായ Medea Benjamin നെ കഴിഞ്ഞ ദിവസം വെനെസ്വലന്‍ വലതുപക്ഷത്തിന്റെ വക്താക്കളായ ആളുകള്‍ Congressional Venezuela Democracy Caucusന്റെ Capitol Hill ലെ ഒരു പത്രസമ്മേളനത്തില്‍ വെച്ച് ആക്രമിച്ചു. വെനെസ്വലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നികോളാസ് മഡൂറോയെ പുറത്താക്കാനുള്ള ശ്രമത്തിനെതിരെ ബഞ്ചമിനും CodePink ലെ സഹപ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം തലസ്ഥാന പോലീസ് വ്യൂഹം 5 വാഹനങ്ങളില്‍ ബഞ്ചമിന്റെ വീട്ടിലെത്തുകയും പത്രസമ്മേളനം നടത്തിയ Wasserman Schultz നെ ആക്രമിച്ചു എന്ന് പറഞ്ഞ് അവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഞ്ചമിന് ആ ആരോപണത്തെ നിഷേധിച്ചു.
— സ്രോതസ്സ് commondreams.org | Nov 14, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.