ലോകത്തെ കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ചോര്‍ച്ച വഴിയുള്ള ഉദ്‌വമനം, കപ്പല്‍ വിമാന വ്യവസായങ്ങളില്‍ നിന്നും ഉള്ള അതേ തോതിലാണ് ആഗോള കാലാവസ്ഥാ പ്രശ്നത്തെ തീപിടിപ്പിക്കുന്നു. പുതിയതും ഉപേക്ഷിച്ചതുമായ കല്‍ക്കരി ഖനികളില്‍ നിന്നും ചോരുന്ന മീഥേന്‍ പ്രതിവര്‍ഷം ഏകദേശം 4 കോടി ടണ്‍ എന്ന തോതിലെത്തിയിരിക്കുകയാണ് എന്ന് International Energy Agency (IEA)യുടെ കണക്കാക്കലില്‍ കണ്ടെത്തിയത്. ഹരിതഗൃഹവാതകമായ മീഥേന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് വ്യാകുലതയുണ്ടാക്കുന്ന ഒന്നാണ്. കാരണം അതിന്റെ ഫലം ആഗോള താപനിലയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ വളരേധികം ശക്തമാണ്. ഒരു ടണ്‍ മീഥേന്‍ എന്നത് 30 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന് തുല്യമാണെന്നാണ് ആഗോള ഊര്‍ജ്ജ നിരീക്ഷണ സംഘം പറയുന്നത്. എണ്ണ, പ്രകൃതി വാതക കിണറുകളില്‍ നിന്നും മീഥേന്‍ പുറത്തുവരുന്നുണ്ട്. ഈ വ്യവസായങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഇത് വ്യക്തമാക്കുന്നു.
— സ്രോതസ്സ് theguardian.com | 15 Nov 2019
പശൂ…നെല്‍കൃഷി…. ഞാനൊന്നും പറയുന്നില്ല.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.