കാലാവസ്ഥാ പ്രവര്‍ത്തകര്‍ ജനീവയിലെ വിമാനത്താവളത്തിലെ സ്വകാര്യ വിമാന ടെര്‍മിനല്‍ തടഞ്ഞു

അസംബന്ധ ഗതാഗതമായ ഈ വിമാനയാത്രക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ശനിയാഴ്ച കാലാവസ്ഥാ പ്രവര്‍ത്തകര്‍ ജനീവയിലെ വിമാനത്താവളത്തിലെ സ്വകാര്യ വിമാന ടെര്‍മിനല്‍ തടഞ്ഞു. പണക്കാരുടേയും അധികാരികളുടേയും സ്വകാര്യ വിമാനങ്ങളുടെ ഹബ്ബ് ആണ് ജനീവ. അവര്‍ അടുത്തുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരോ സ്വകാര്യ ബാങ്കുകള്‍, ആശുപത്രികള്‍, ഐക്യരാഷ്ട്രസഭ ഓഫീസുകള്‍ തുടങ്ങിയവക്ക് വേണ്ടി തടാക നഗരത്തിലേക്ക് യാത്ര ചെയ്യുന്നവരോ ആണ്.ഡസന്‍കണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അവരുടെ കൈകള്‍ പരസ്പരം ബന്ധിപ്പിച്ച് സമാധാനപരമായ പ്രതിഷേധത്തിന്റെ ഭാഗമായി ചെറിയ ടെര്‍മിനല്‍ കെട്ടിടത്തിന് മുമ്പില്‍ ഇരുന്നു. പോലീസ് അവരെ സേനാവലയം ചെയ്തു. “കാലാവസ്ഥയുടേയും സാമൂഹ്യ നീതിയുടേയും തത്വങ്ങളെ സംരക്ഷിക്കാനാണ് ഞങ്ങള്‍ സ്വകാര്യ വിമാന ടെര്‍മിനല്‍ തടഞ്ഞത്,” എന്ന് Extinction Rebellion ന്റെ ജനീവ ശാഖ പറഞ്ഞു.

— സ്രോതസ്സ് uk.reuters.com | Nov 16, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ