സാങ്കേതിക ഭീമന് ഇന്ന് വരെയുള്ളതിലേക്കും വലിയ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്തു

കഴിഞ്ഞ ആഴ്ച അമേരിക്കയിലെ രണ്ടാമത്തെ വലിയ ചികില്‍സാദാദാവായ Ascension Healthcare നെക്കുറിച്ചൊരു വാര്‍ത്ത Wall Street Journal പുറത്തുവിട്ടു. ഗൂഗിളിന്റെ ഒരു സംരംഭമായ Project Nightingale മായി ചേര്‍ന്ന അവര്‍ ദശലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ സാങ്കേതികവിദ്യ കമ്പനിയുടെ cloud-based platforms ന് നല്‍കി. ആ രംഗത്തെ ഇന്നുവരെയുള്ളതിലേക്കും ഏറ്റവും വലിയ സഞ്ചയമാണിത്. ഈ വാര്‍ത്ത വന്ന ദിവസം രണ്ട് കൂട്ടരും അവരുടെ ബന്ധത്തെക്കുറിച്ച് ഉറപ്പിക്കുന്ന ഒരു പത്രപ്രസ്ഥാവന കൂടിച്ചേര്‍ന്ന് നടത്തി. 2,600 ആശുപത്രികളും മറ്റ് ആരോഗ്യ സംവിധാനങ്ങളും ഉള്‍പ്പെട്ട 21 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 5 കോടിയിലധികം ആരോഗ്യ രേഖകളുള്ള കത്തോലിക്കക്കാരുടെ ഒരു ശൃംഘലയാണ് Ascension. ഒരു വര്‍ഷം മുമ്പാണ് ഇതിന്റെ രഹസ്യ ചര്‍ച്ചകള്‍ തുടങ്ങിയത്. ഇതുവരെ ഒരു കോടി ആരോഗ്യ രേഖകള്‍ കൈമാറി. 2020 മാര്‍ച്ചോടെ കൈമാറ്റം പൂര്‍ത്തിയാകും. സര്‍ക്കാരിന്റെ നിയന്ത്രണ പ്രക്രിയകള്‍ അനുസരിക്കാമെന്ന് രണ്ട് കമ്പനികളും പറഞ്ഞു.

— സ്രോതസ്സ് wsws.org | 18 Nov 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ