നവംബര്‍ 10 ന് അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പ്രസിഡന്റ് ഇവോ മൊറാലസിനെ പുറത്താക്കലിന് ശേഷം ബൊളീവിയ കലുഷിതമാണ്. അട്ടിമറി സര്‍ക്കാര്‍ മൊറാലസിനെ പുറത്താക്കുകയും ഇടതുപക്ഷ രാഷ്ട്രീയക്കാരേയും മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യം ചെയ്യുന്ന പട്ടാളക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. Cochabambaലേയും ചെറു നഗരമായ Senkata യിലേയും ആദിവാസികളുടെ പ്രതിഷേധത്തില്‍ കൂട്ടക്കൊല നടത്തി. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുന്നതിന് പകരം Human Rights Watch (HRW) ഈ സംഭവങ്ങളെ പിന്‍തുണക്കുകയാണ് ചെയ്തത്. ഔദ്യോഗിക പത്രപ്രസ്ഥാവനയില്‍ HRW അട്ടിമറി എന്ന വാക്ക് പോലും പറയാതെ മൊറാലസ് “രാജിവെച്ചു” എന്നാണ് പറഞ്ഞത്
— സ്രോതസ്സ് thegrayzone.com | Nov 20, 2019
democracynow പോലുള്ള പുരോഗമന മാധ്യമങ്ങളും അതേ തട്ടിപ്പ് ആവര്‍ത്തിച്ചു. അതുപോലെ
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.