കാര്‍ബണ്‍ ഉദ്‌വമനം 30 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തി

World Meteorological Organization (WMO) നടത്തിയ പത്രപ്രസ്ഥാവനയില്‍ പറയുന്നു: “മറ്റൊരു വര്‍ഷം മറ്റൊരു റിക്കോഡ്”.

നമുക്ക് വേണ്ടാത്ത ഒരു റിക്കോഡാണത്. ഒരു രാഷ്ട്രീയ പരാജയത്തിന്റെ റിക്കോഡാണ്. കാലാവസ്ഥാ വിസമ്മതത്തിന്റെ രാഷ്ട്രീയത്തില്‍ അടിസ്ഥാനമായ ഒരു റിക്കോഡാണത്. നാം മറ്റൊരു കാലാവസ്ഥ അതിര്‌ മുറിച്ച് കടന്നിരിക്കുന്നു. അത് കാണിക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്.

കഴിഞ്ഞ 30 ലക്ഷം മുതല്‍ 50 ലക്ഷം വര്‍ഷങ്ങളില്‍ ഭൂമിയില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിലയിലേക്ക് പ്രധാനപ്പെട്ട ഹരിതഗൃഹവാതകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ (CO2) നില ഉയര്‍ന്നതായി നാം അനുഭവിക്കുന്നു. നാം നടന്ന്, വിവരക്കേടുമായി ഇടറി, നീങ്ങുന്നത് അജ്ഞാതമായ അവസ്ഥകളിലേക്കാണ്. നമുക്കറിയാം അതിന് പ്രത്യാഘാതങ്ങളുണ്ടെന്ന്. നമ്മുടെ ഗതി ഉടനേ മാറ്റിയില്ലെങ്കില്‍ നാം നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കുമായി നല്‍കുന്നത് വളരെ വ്യത്യസ്ഥമായ അപകടകരമായ ലോകമായിരിക്കും.

54 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച ഡാറ്റകള്‍ അനുസരിച്ച് 2018 ല്‍ CO2 ന്റെ ശരാശരി സാന്ദ്രത 407.8 parts per million(ppm) വരെ എത്തി എന്ന് WMOയുടെ വാര്‍ഷിക Greenhouse Gas Bulletin ല്‍ പറയുന്നു. 2017 ല്‍ അത് 405.5 ppm ആയിരുന്നു.

— സ്രോതസ്സ് priceofoil.org | Andy Rowell | Nov 25, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ