പരിസ്ഥിതി മന്ത്രാലയം, Forest and Climate Change (MoEF&CC) മന്ത്രാലയം, അവയുടെ 10 പ്രാദേശിക ഓഫീസുകള്‍ എന്നിവ 2016-17 മുതല്‍ 2018-19 വരെ വിവിധ പദ്ധതികള്‍ക്കായി 6,944,608 മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തു. രാജ്യ സഭയില്‍ നവംബര്‍ 25, 2019 ന് വന്ന ഒരു ചോദ്യത്തിന് മറുപടിയായി കൊടുത്തതാണ് ആ വിവരം. Forest (Conservation) Act, 1980 ലെ വനസംരക്ഷണ നിയമം അനുസരിച്ചാണ് നഷ്ടം നികത്താനുള്ള വനവല്‍ക്കരണ പരിപാടി നടത്തുന്നത്. ഖനനം പോലുള്ള വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി വഴിമാറ്റി ഉപയോഗിച്ചാല്‍ നഷ്ടപരിഹാരമായ വനവല്‍ക്കരണം റവന്യൂ ഭൂമിയില്‍ ഇരട്ടി സ്ഥലത്ത് നടപ്പാക്കണം എന്ന് ആ നിയമം ആവശ്യപ്പെടുന്നു. ആദിവാസികള്‍ക്ക് അവകാശമുള്ള ഭൂമിയാണ് ഈ വനവല്‍ക്കരണത്തിന് ഉപയോഗിക്കുന്നത്. ആദിവാസി അവകാശ സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ പ്രശ്നത്തെ ഗൌരവകരമായി കാണുന്നു.
— സ്രോതസ്സ് downtoearth.org.in | 26 Nov 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.