ചിലിയിലെ ഏകാധിപതിയായ അഗസ്റ്റോ പിനോഷേയുടെ അംഗരക്ഷകനും സുരക്ഷാ പ്രധാനിയുമായ ആളെ അറസ്റ്റ് ചെയ്തു. സൈനിക ഏകാധിപത്യ കാലത്ത് ആളുകളെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിനാണിത്. വാള്‍പ്പറൈസോ(Valparaiso) നഗരത്തിലെ കോടതി Cristian Labbe നെ “Rocas de Santo Domingo നഗരത്തില്‍ മാര്‍ച്ച് 1975 ല്‍ നിയമ വിരുദ്ധമായി തടവിലിടല്‍, പീഡനം, വലിയ ദോഷമുണ്ടാക്കുന്ന തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാള്‍” എന്ന മുദ്രകുത്തി കുറ്റം ചാര്‍ത്തി.
മറ്റൊരു മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ Labbe യെ അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷം തടവ് ശിക്ഷ കൊടുത്തിട്ടുണ്ട്. US$760 ഡോളര്‍ അടച്ച് അയാള്‍ക്ക് ജാമ്യത്തില്‍ പുറത്തുവന്നു. ഇയാളെ പല പ്രാവശ്യം കുറ്റാരോപണം നടത്തിയിട്ടുണ്ടെങ്കിലും ഒരു കുറ്റത്തിനും അയാളെ വിചാരണ ചെയ്തിട്ടില്ല. ചിലിയിലെ ഭയപ്പെടുത്തുന്ന രഹസ്യ പോലീസ് ആയ DINA യുടെ അംഗമായിരുന്നു Labbe. 1990 ഓടെ അയാള്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.
ഏകാധിപതി ചിലിയില്‍ 17 വര്‍ഷം ഭരിച്ചു. 3,000 ല്‍ അധികം ആളുകളെ കൊല്ലാന്‍ ഉത്തരവിട്ടു. പതിനായിരക്കണക്കിന് ആളുകളെ ജയിലിടുകയും പീഡിപ്പിക്കുകയും ചെയ്തു.
— സ്രോതസ്സ് telesurtv.net | 2016 11 10
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.