ലോകം ഇപ്പോള്‍ പൊയ്കൊണ്ടിരിക്കുന്നത് 3.2°C താപനിലാ വര്‍ദ്ധനവിലേക്കാണ് എന്ന് United Nations Environment Programme (UNEP) പറയുന്നു. 1.5°C വര്‍ദ്ധനവ് എന്ന നിലയിലേക്കെത്താനായി ഇപ്പോഴുള്ള ശ്രമങ്ങളുടെ അഞ്ച് ഇരട്ടി വലിപ്പത്തിലുള്ള ശ്രമങ്ങളുണ്ടെങ്കിലേ കഴിയൂ എന്നാണ് UNEPയുടെ അഭിപ്രായം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ 2020 – 2030 കാലത്ത് ആഗോള കാര്‍ബണ്‍ ഉദ്വമനം പ്രതിവര്‍ഷം 7.6% വീതം കുറക്കണം. മൊത്തം ഉദ്വമനത്തിന്റെ 78% ഉം വരുന്നത് G20 രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ G20 രാജ്യങ്ങളില്‍ വെറും 5 എണ്ണം മാത്രമേ ദീര്‍ഘകാലത്തില്‍ ഉദ്വമനം പൂജ്യത്തിലേക്കെത്തിക്കണം എന്ന പ്രതിജ്ഞയെടുത്തിട്ടുള്ളു.
— സ്രോതസ്സ് priceofoil.org | Nov 27, 2019
ഈ കണക്ക് പറയല്‍ തട്ടിപ്പാണ്. താപനില കുറയാനാവശ്യമായ രീതിയില്‍ ഉദ്വമനം കുറക്കാനുള്ള പരിപാടിയാണ് വേണ്ടത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.