ടെക് ഭീമന്‍മാര്‍ക്ക് വേണ്ടി കൊബാള്‍ട്ട് ഖനനം ചെയ്തിരുന്ന കുട്ടികളുടെ മരണങ്ങളില്‍ കേസ്

ഒരു അന്തര്‍ ദേശീയ സംഘടന ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളില്‍ ചിലതിനെതിരെ കേസ് കൊടുത്തിരിക്കുന്നു. കോംഗോയിലെ കൊബാള്‍ട്ട് ഖനികളില്‍ കുട്ടികള്‍ മരിക്കുകയും മുറിവേല്‍ക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ കേസ്. കോംഗോയില്‍ കൊബാള്‍ട്ട് ഖനനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മരിക്കുകയോ മുറിവേല്‍ക്കുകയോ ചെയ്യപ്പെട്ട കുട്ടികളുടെ 14 കുടുംബങ്ങള്‍ക്ക് വേണ്ടി International Rights Advocates ആണ് കേസ് കൊടുത്തിരിക്കുന്നത്. മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന റീച്ചാര്‍ജ്ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററികളുടെ ഒരു പ്രധാന ഘടനകമാണ് കൊബാള്‍ട്ട്. Apple, Microsoft, Dell, Tesla, Google ന്റെ മാതൃസ്ഥാപനമായ Alphabet എന്നിവ കുറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

— സ്രോതസ്സ് cbc.ca | John McGill | Dec 17, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ