അമേരിക്ക തന്നെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ തെക്കെ അമേരിക്കന്‍ രാജ്യത്തെ വന്‍തോതിലുള്ള ലിഥിയം വിഭവങ്ങള്‍ നേടാനായിരുന്നു എന്ന് മുമ്പത്തെ ബൊളീവിയ പ്രസിഡന്റ് ഇവോ മൊറാലസ് AFP യോട് പറഞ്ഞു. ലിഥിയത്തിന്റെ ആഗോള ആവശ്യകത ഉയര്‍ന്ന് വരികയാണ്. ലാപ്പ്‌ടോപ്പ്, വൈദ്യുതി വാഹനങ്ങള്‍ തുടങ്ങിയ അതി സാങ്കേതികവിദ്യാ ഉപകരങ്ങളുടെയെല്ലാം ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രധാന ഘടകം ലിഥിയം ആണ്. അമേരിക്കക്ക് പകരം റഷ്യയും ചൈനയും ആയി ചേര്‍ന്ന് കൊണ്ട് ലിഥിയം നിര്‍മ്മിക്കാനുള്ള പദ്ധതികളില്‍ അമേരിക്ക തന്റെ രാജ്യത്തിന് “മാപ്പ്” തന്നില്ല. “രാജ്യമെന്ന് നിലയില്‍ ഞങ്ങള്‍ ലിഥിയത്തെ വ്യാവസായികവല്‍ക്കരിക്കുകയായിരുന്നു. ഒരു കോടി ആളുകളുടെ ഒരു ചെറിയ രാജ്യമായ ഞങ്ങള്‍ ലിഥിയത്തിന് വില നിശ്ഛയിക്കാന്‍ പോകുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.
— സ്രോതസ്സ് afp.com | 24 Dec 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.