ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓസ്ട്രിയയിലെ Ferienhof Gerlos ഹോട്ടലിന്റെ ഒരു അതിഥിക്കെതിരെ അവര്‍ കേസ് കൊടുത്തു. നാസി യൂണീഫോം അണിഞ്ഞ ഒരാളുടെ ഫോട്ടോ ഈ ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന് റിവ്യൂ എഴുതിയതിന്റെ പേരിലാണ് കേസ് കൊടുത്തത്. “നാസി അപ്പുപ്പന്‍” ന്റെ അല്ല ആ ഫോട്ടോ എന്നും അത് നാസി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പട്ടാളത്തിലെ അംഗമായിരുന്ന തന്റെ ബന്ധുവിന്റെ ഏക ഫോട്ടോ ആണെന്നും ഹോട്ടല്‍ ഉടമ അവകാശപ്പെടുന്നു. അവര്‍ പറയുന്നത് അയാള്‍ നാസി ആയിരുന്നില്ല എന്നാണ്. ഓസ്ട്രിയയിലെ കോടതി ഹോട്ടലുടമയുടെ പക്ഷം പിടിച്ചു. “ഹോട്ടലുടമയുടെ യശസ്സ് അതിഥിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തേക്കാള്‍ ഉയര്‍ന്നതാണ്” എന്ന് പറഞ്ഞുകൊണ്ട് കോടതി ഒരു പ്രാധമിക അനുശാസനം കൊടുത്തു. എന്നാല്‍ നാസി എന്ന് ആരോപിതനായ ആള്‍ ശരിക്കും നാസി ആയിരുന്നു എന്ന് തെളിഞ്ഞതില്‍ നവംബറില്‍ കോടതി ആ അനുശാസനം പിന്‍വലിച്ചു. അനുശാസനം പോയതോടെ കേസുമായി മുന്നോട്ട് പോകാനാവില്ല എന്നറിഞ്ഞ ഹോട്ടല്‍ ഉടമ കേസ് പിന്‍വലിച്ചു.
— സ്രോതസ്സ് techdirt.com | Dec 26th 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.