രാഷ്ട്രീയക്കാര്‍ നടത്തിയ കള്ളപ്രചരണങ്ങള്‍ ആണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷമുണ്ടാക്കിയത്.
സാമൂഹ്യ അവകാശ നേതാവിനെ ഉപയോഗിച്ച് സാമൂഹ്യ മാധ്യമത്തെ ന്യായീകരിച്ച ഫേസ്‌ബുക്ക് സ്ഥാപകന്‍ സുക്കര്‍ബക്കിനെ തന്റെ അച്ഛന്‍ ശരിക്കും എന്തിന് വേണ്ടി നിലകൊണ്ടിരുന്നു എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ മകളായ Bernice King ഓര്‍മ്മിപ്പിച്ചു.
വാഷിങ്ടണ്‍ ഡിസിയിലെ ഒരു പ്രഭാഷണത്തില്‍ സുക്കര്‍ബക്ക് “അഭിപ്രായ സ്വാതന്ത്ര്യത്തിന്” വേണ്ടി രണ്ട് പ്രാവശ്യം പൌരാവകാശ യുഗത്തേയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനേയും സൂചിപ്പിച്ചിരുന്നു. അതിനെതിരെ Bernice King ശക്തമായ രീതിയില്‍ പ്രതികരിച്ചു.
“മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് നേരിട്ട രാഷ്ട്രീയക്കാരുടെ കള്ള പ്രചരണ പരിപാടികളെക്കുറിച്ച് മെച്ചപ്പെട്ട രീതിയില്‍ മനസിലാക്കാന്‍ ഫേസ്‌ബുക്കിനെ സഹായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ പരിപാടികള്‍ അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു,” സുക്കര്‍ബക്കിന്റെ Georgetown Universityയിലെ പ്രസംഗത്തിന് ശേഷം അവര്‍ എഴുതി.
ഫേസ്‌ബുക്ക് പ്ലാറ്റ്ഫോമില്‍ കള്ള വാര്‍ത്തകള്‍ പുഷ്ടിപ്പെടുന്നത് അനുവദിക്കുന്നതില്‍ സാമൂഹ്യ മാധ്യമ ഭീമന്റെ പങ്കിനെ ചൊല്ലി ജനപ്രതിനിധികളില്‍ നിന്ന് വലിയ വിമര്‍ശനമാണ് സുക്കര്‍ബക്കിനും ഫേസ്‌ബുക്കിനും കിട്ടുന്നത്.
— സ്രോതസ്സ് thehill.com | Owen Daugherty | 10/17/19
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.