മുഖതിരിച്ചറിയല്‍ സംവിധാനത്തെ കബളിപ്പിക്കാനായി ധാരാളം ആളുകള്‍ ഇപ്പോള്‍ മേക്കപ്പ് ഉപയോഗിക്കുന്നു. ലണ്ടനിലെ നിരത്തുകളില്‍ മുഖം തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ച പോലീസ് പ്രഖ്യാപിച്ചതിന് ശേഷണമാണ് പ്രച്ഛന്നവേഷം കെട്ടുന്നതില്‍ ആളുകളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചത്. പോലീസിന്റെ ഈ നീക്കം “അപകടകരവും”, “അടിച്ചമര്‍ത്തുന്നതും”, “മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വലിയ ഭീഷണിയാണെന്നും” ആണെന്ന് സ്വകാര്യത സാമൂഹ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ മുഖം ഒരു ഡാറ്റാബേസിലും ഒത്തുനോക്കാന്‍ പറ്റാതാകുന്ന ലക്ഷ്യത്തോടെ ക്രമത്തില്‍ asymmetric ആയ മേക്കപ്പ് ധരിച്ച് Dazzle Club ന്റെ അംഗങ്ങള്‍ ലണ്ടനിലൂടെ നിശബ്ദരായി നടന്നു.
— സ്രോതസ്സ് theguardian.com | 1 Feb 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.