മ്യാന്‍മാറിലെ വംശഹത്യക്ക് ഇസ്രായേല്‍ പിന്‍തുണ കൊടുത്തു

Hague ലെ International Court of Justice ല്‍ റോഹിംഗ മുസ്ലീം ന്യൂനപക്ഷത്തിന്റെ വംശഹത്യ ആരോപണങ്ങളുടെ പേരില്‍ വിചാരണ നേരിടുന്ന മ്യാന്‍മാറുമായി ഇസ്രായേലിനുള്ള അവ്യക്തമായ ബന്ധങ്ങളുടെ ആഴം ഒരിക്കല്‍ കൂടി കഴിഞ്ഞ ദിവസം നയതന്ത്ര ദുരാരോപണത്തിലേക്കെത്തി.

വര്‍ഷങ്ങളായി ഇസ്രായേല്‍ രഹസ്യമായി മ്യാന്‍മാറിലേക്ക് ആയുധക്കച്ചവടം നടത്തിയിരുന്നു. അതും വലിയ കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളും റോഹിംഗ ഗ്രാമങ്ങള്‍ കത്തിക്കുന്നതും പുറത്തറിഞ്ഞതിന് ശേഷവും യൂറോപ്യന്‍ യൂണിയന്‍ ആയുധ ഉപരോധവും അമേരിക്കയുടെ ഉപരോധവും വന്നതിന് ശേഷവും ആയുധക്കച്ചവടം നടത്തി. Eitay Mack വക്കീലിന്റെ നേതൃത്വത്തില്‍ ഇസ്രായേലിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശക്തമായ സമരത്തിന് ശേഷമാണ് ഈ വ്യാപാരം അവര്‍ നിര്‍ത്തിയത്.

ആയുധവ്യാപാരം കഴിഞ്ഞിട്ടും സിവിലിയന്‍ രംഗത്തെ ഇസ്രായേലും മ്യാന്‍മാറും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി. ഉദാഹരണത്തിന് മെയ് 2018 ന് വിദേശകാര്യ മന്ത്രാലയം ഒരു വിദ്യാഭ്യാസ സഹകരണ കരാര്‍ മ്യാന്‍മാറുമായി ഒപ്പുവെച്ചു. വ്യാജസ്തുതിപരമായി, അതില്‍ ഹോളോകോസ്റ്റിനെക്കുറിച്ചും വംശീയത ഇല്ലാതാക്കുന്നതിനെക്കുറിച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. അടുത്ത കാലത്ത് താന്‍ ഹേഗില്‍ മ്യാന്‍മാറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് മ്യാന്‍മാര്‍ നേതാവ് അങ് സാന്‍ സൂ കി പറഞ്ഞു. ഇസ്രായേലിന്റെ മ്യാന്‍മാറിലെ അംബാസിഡര്‍ Ronen Gilor അതിനെക്കുറിച്ച് “നല്ല ഭാഗ്യം നേരുന്നു,” എന്നൊരു സന്ദേശം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചു. Haaretz അതിനെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തില്‍ അന്വേഷിച്ചത്തിന് ശേഷം ആ കുറിപ്പ് നീക്കം ചെയ്യപ്പെട്ടു.

— സ്രോതസ്സ് haaretz.com | Nov 29, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ