ധനകാര്യ മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങള്‍ ഒഴിക്കിക്കൊണ്ടിരിക്കമ്പോളും വിവാദപരമായ ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യത്തിന് State Bank of India (SBI) തെറ്റായ വിവരമാണ് കൊടുത്തത് എന്ന് HuffPost India വിശകലനം ചെയ്ത രേഖകളില്‍ നിന്ന് തെളിയുന്നു. SBI കൂടുതലും ഒഴുവാക്കുകയോ, ചിലപ്പോള്‍ പൂര്‍ണ്ണമായും തെറ്റായതോ ആയ വിവരങ്ങള്‍ ആണ് സുതാര്യതാ പ്രവര്‍ത്തകനായ Venkatesh Nayak ഡിസംബര്‍ 4, 2019 ന് കൊടുത്ത വിവരാവകാശ അപേക്ഷയിലെ 13 ചോദ്യങ്ങള്‍ക്ക് കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ BJP നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിലെ രാഷ്ട്രീയ യജമാനന്‍മാരെ സംരക്ഷിക്കാന്‍ ബാങ്ക് എടുക്കുന്ന നടപടികളുടെ പരിധി വ്യക്തമാക്കുന്നതാണ് അത്. ബാങ്കിന്റെ ‘ഉത്തരങ്ങള്‍’ ഒപ്പ് വെച്ചിരിക്കുന്നത് SBIയുടെ Deputy General Manager ഉം Central Public Information Officer ഉം ആയ Naresh Kumar Raheja ആണ്.
— സ്രോതസ്സ് huffingtonpost.in | 29/01/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.