ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന അന്താരാഷ്ട്ര പരിപാടിയില്‍ സര്‍ക്കാര്‍ അധികാരികള്‍ പങ്കെടുക്കാന്‍ പാടില്ല എന്ന പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ ആക്രമിക്കുന്നു. വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കക്കെതിരായ ബഹിഷ്കരണ, നിക്ഷേപ പിന്‍വലിക്കല്‍ പരിപാടിയില്‍ നിന്ന് ബ്രിട്ടീഷ് കൌണ്‍സിലുകളെ നിരോധിച്ചുകൊണ്ടുള്ള മുമ്പത്തെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ 1988 ലെ തീരുമാനം പോലെയാണ് ജോണ്‍സണിന്റെ നീക്കം എന്ന് ഈ സംഘം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. “അത് അന്ന് തെറ്റായിരുന്നു, അത് ഇന്നും തെറ്റാണ്,” BDS പറയുന്നു. ജോണ്‍സണിന്റെ നീക്കം “പേടിപ്പെടുത്തുന്നതും”, “ജനാധിപത്യ വിരുദ്ധവും” ആണെന്ന് Jewish Voice for Peace (JVP) അഭിപ്രായപ്പെടുകയും BDS പ്രസ്ഥാനത്തെ പ്രചരിപ്പിക്കുന്നതില്‍ ബ്രിട്ടണിലെ പ്രാദേശിക സംഘടനകള്‍ക്ക് തങ്ങള്‍ പിന്‍തുണ അര്‍പ്പിക്കുന്നതായും പറഞ്ഞു.
— സ്രോതസ്സ് mondoweiss.net | Dec 20, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.