Citizenship Act (CAA), National Register of Citizens (NRC) എന്നീ കാര്യങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യം മൊത്തം പ്രതിഷേധം നേരിടുന്ന അവസരത്തില്‍ പോലും NRC യുടെ വെബ് സൈറ്റ് ലഭ്യമല്ലാതെയായി എന്ന് PTI റിപ്പോര്‍ട്ട് ചെയ്തു.
വിപ്രോ(Wipro) ആണ് ഈ വലിയ ഡാറ്റക്ക് വേണ്ട ക്ലൌഡ് സേവനങ്ങള്‍ നല്‍കുന്നത്. അവരുടെ കരാര്‍ കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 19 ന് കാലാവധി കഴിഞ്ഞു. എന്നാല്‍ അത് പുതുക്കിയില്ല. അതുകൊണ്ട് വിപ്രോ അത് നിര്‍ത്തിവെച്ചതിനാല്‍ ഡിസംബര്‍ 15 മുതല്‍ ഡാറ്റ ലഭ്യമല്ലാതെയായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡാറ്റ സെര്‍വ്വറില്‍ ഇല്ല എന്ന് കണ്ടെത്തിയിരിക്കുന്നു. അത് ജനങ്ങളില്‍ ഭീതി ഉണ്ടാക്കുന്നു. പ്രത്യേകിച്ച് NRC ല്‍ നിന്ന് പുറത്താക്കപ്പെട്ട തള്ളിക്കളയല്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്ന ആളുകളില്‍.
— സ്രോതസ്സ് indianexpress.com | Feb 11, 2020
ആധാറിന്റെ കാര്യത്തിലും ഇത് തന്നെയാണ്. നെറ്റ്‌വര്‍ക്ക് കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ ജീവിച്ചിരിപ്പമില്ല.
എന്താ സര്‍ക്കാരിന്റെ ഒരു രാജ്യ സ്നേഹം. അമേരിക്കന്‍ കമ്പനി പൌരത്വ ഡാറ്റ സൂക്ഷിക്കുന്നു. സ്വകാര്യ കമ്പനി അത് പരിപാലിക്കുന്നു.
നമ്മുടെ അവകാശങ്ങളും അധികാരങ്ങളും നമ്മളില്‍ നിന്ന് എടുത്തുമാറ്റി വിദൂരത്തുള്ള സെര്‍വ്വറിലേക്ക് നീക്കുമ്പോള്‍ സത്യത്തില്‍ അവ നമുക്ക് നഷ്ടപ്പെടുകയാണെന്ന സത്യം തിരിച്ചറിയുക. ആധാര്‍, ഡിജിറ്റല്‍ പണം എല്ലാം അത്തരം ഉദാരണങ്ങളാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.