ബത്‌ലഹേമിന്റെ തെക്കുള്ള കൈയ്യേറിയ നഗരങ്ങളായ Al-Khader ലേയും Irtas ലേയും നൂറുകണക്കിന് dunums വരുന്ന കൃഷിയിടങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് ഇസ്രായേല്‍ സൈന്യം ജനുവരി 15 ന് ഇറക്കി. 350 dunums കൃഷി ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവാണ് കിട്ടിയത് എന്ന് Commission for the Resistance of the Wall and Settlements ന്റെ തലവനായ Hasan Breijieh പറഞ്ഞു. “ഇസ്രായേലിന്റെ നിയമവിരുദ്ധ കോളനികളും ബത്‌ലഹേമിലെ പാലസ്തീന്‍ ഗ്രാമങ്ങളുടേയും നഗരങ്ങളുടേയും റോഡുകളെ ഒഴുവാക്കുന്ന ബൈപ്പാസുകളും വികസിപ്പിക്കുക,” എന്നതാണ് അതിന്റെ ലക്ഷ്യം. നിയമവിരുദ്ധമായ കോളനിക്കെട്ടിടങ്ങള്‍ പണിയുന്ന പ്രൊജക്റ്റുകള്‍ക്കായി ബത്‌ലഹേമിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ചുറ്റുപാടുകളിലും ഇസ്രായേലികള്‍ നടത്തുന്ന ഭൂമി മോഷണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
— സ്രോതസ്സ് jfjfp.com | Jan 16, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.