VVPAT ഡാറ്റ നശിപ്പിച്ചത് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു എന്ന് രണ്ട് സന്നദ്ധ സംഘടനകള്‍ സുപ്രീം കോടതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ VVPAT (voter verifiable paper audit trail) ഡാറ്റ ഒരു വര്‍ഷം സൂക്ഷിക്കണമെന്ന് നിയമം ആണ് അവര്‍ ലംഘിച്ചിരിക്കുന്നത്. Association for Democratic Reforms (ADR) ഉം Common Cause ഉം തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത ഒരു വിവരാവകാശ അപേക്ഷയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് അവര്‍ ചീഫ് ജസ്റ്റീസ് S A Bobde ന്റെ ബഞ്ചിന് മുമ്പാകെ കേസ് കൊടുത്തിരിക്കുന്നത്. Conduct of Election Rules പ്രകാരം VVPAT ഡാറ്റ ഒരു വര്‍ഷം സൂക്ഷിച്ച് വെക്കണം.

542 നിയോജകമണ്ഡലങ്ങളിലെ ബ്രഹദ് സംഗ്രഹത്തില്‍ ഉള്‍പ്പടെ ധാരാളം പൊരുത്തമില്ലായ്മ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വ്യത്യാസങ്ങള്‍ ഒരു വോട്ട് മുതല്‍ 1,01,323 വോട്ട് വരെയുണ്ടെന്ന് ADR പറയുന്നു. മൊത്തം വോട്ടിന്റെ 10.49% വോട്ട് വരും ഇത്. ആറ് മണ്ഡലങ്ങളില്‍ വ്യത്യാസം വിജയ വ്യത്യാസത്തെക്കാള്‍ കൂടുതലാണ് വോട്ടുകളിലെ ഈ വ്യത്യാസം.

— സ്രോതസ്സ് newsclick.in | 24 Feb 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ