കോവിഡ്-19 പകര്‍ച്ചവ്യാധിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമായി പ്രധാനമന്ത്രിക്ക് ‘നടത്താമായിരുന്ന’ പ്രസംഗം

മൂന്നാഴ്ചത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് ശേഷം ‘നടത്തേണ്ടിയിരുന്ന പ്രസംഗം’ എന്നൊരു കുറിപ്പ് മുമ്പത്തെ IAS ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ എഴുതി.

കോവിഡ്-19 കൂടുതല്‍ പകരാതിരിക്കാനും ശരിയായി ചികില്‍സിക്കാനും സര്‍ക്കാര്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് ആ സാങ്കല്‍പ്പിക പ്രസംഗത്തില്‍ ഗോപിനാഥന്‍ വിവരിക്കുന്നു. നഷ്ടപ്പെടുന്ന ജീവിതവൃത്തി ദരിദ്ര വിഭാഗങ്ങളെ നാടകീയമായി ബാധിക്കാതിരിക്കാനായി അവര്‍ക്ക് വരുമാനം അയച്ചുകൊടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു.

മോഡി ഇതൊന്നും തന്റെ പ്രസംഗത്തില്‍ പ്രതിപാതിച്ചിട്ടില്ല. അവശ്യ സേവനങ്ങള്‍ തുറന്നിരിക്കും എന്ന് ഉറപ്പിച്ച് പറയാനോ ചൊവ്വാഴ്ച രാത്രിയില്‍ കമ്പോളത്തിലെ വാങ്ങലിന്റെ പരിഭ്രാന്തി, ആള്‍ക്കൂട്ടമുണ്ടാകുന്നത്, കോലാഹലം എന്നിവയിലേക്ക് നയിക്കാതെ ഭക്ഷ്യ ലഭ്യത ഉറപ്പാക്കാനായി സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നും പറയാന്‍ അദ്ദേഹം പരാജയപ്പെട്ടു.

മോഡി നടത്തേണ്ടിയിരുന്ന പ്രസംഗം എന്ന് ഗോപിനാഥന്‍ ആഗ്രഹിച്ച പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം.

Countrymen, നിങ്ങള്‍ക്കെല്ലാം അറിയാവുന്നത് പോലെ നാം ഒരു ദുഷ്കര കാലത്തിലൂടെ പോകുകയാണ്. എന്നാല്‍ നമ്മുടെ സംഘടിത പ്രവര്‍ത്തനത്തിലൂടെ ഇതിനെ മറികടക്കാന്‍ നമുക്ക് കഴിയും, നമുക്ക് കഴിയണം. ധാര്‍മ്മികമായും, ഭൌതികമായും, സാമ്പത്തികമായും ഈ പ്രതിസന്ധിയുടെ ഓരോ പടിയിലും നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങളോടൊപ്പം നില്‍ക്കുകയാണ്.

ഇന്ന് വരെ നാം ഇന്‍ഡ്യയില്‍ 20,000 കേസുകള്‍ ടെസ്റ്റ് ചെയ്തു. അതില്‍ ~500 കേസുകള്‍ പോസിറ്റിവ് ആയി. ഇന്‍ഡ്യയില്‍ ഇതുവരെ സാമൂഹ്യ വ്യാപനം തുടങ്ങിയിട്ടില്ല എന്ന് ICMR ഉറപ്പിച്ച് പറയുന്നുവെങ്കിലും സര്‍ക്കാരിന് വിടവുകളെക്കുറിച്ച് അറിയാം. ടെസ്റ്റ് വിപുലമാക്കാനായ ശക്തമായ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.

നാളെ മുതല്‍ പ്രതിദിനം 10,000 ടെസ്റ്റുകള്‍ വീതം നടത്താനാകും എന്നാണ് നാം പ്രതീക്ഷിക്കുന്നത്. മൊബൈല്‍ ടെസ്റ്റിങ് സൌകര്യങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകും എന്ന് പ്രതീക്ഷിക്കുന്നു. ഫോണിലൂടെ രോഗനിര്‍ണ്ണയവും അടുത്ത സ്ഥലത്തെ പരിശോധനക്കുമായി നിങ്ങള്‍ക്ക് XXXXXXXXX നമ്പരില്‍ വിളിക്കാം.

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വേണ്ട അടിയന്തിരമായ ആരോഗ്യ infrastructure ആവശ്യകതകളെക്കുറിച്ച് ഞാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും അദ്ദേഹത്തിന്റെ സംഘത്തിനോടും എല്ലാ മുഖ്യമന്ത്രിമാരോടും ഒപ്പം വിശദമായ വിശകലനം ഇന്ന് നടത്തി.

എല്ലാ ജില്ലകളിലും അവശ്യ സൌകര്യങ്ങളെല്ലാം ഉള്ള isolation വാര്‍ഡുകള്‍ തയ്യാറാക്കാനുള്ള എല്ലാ അവശ്യ നടപടികളും എടുത്തിട്ടുണ്ട് എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരാം. ആ സംവിധാനങ്ങളുടെ വിശദാംശങ്ങള്‍ ഈ വെബ് സൈറ്റില്‍ ലഭ്യമാണ്.

നിങ്ങളുടെ ജില്ലയുടെ വിവരങ്ങള്‍ ആ വെബ് സൈറ്റില്‍ പരിശോധിക്കണമെന്ന് എന്റെ സഹ പൌരന്‍മാരോട് ഞാന്‍ appeal. അവിടെ കൊടുത്തിട്ടുള്ള ആവശ്യകതകളും നിങ്ങള്‍ക്ക് നോക്കാം. സഹായം നല്‍കാന്‍ കഴിയുന്ന അവസ്ഥയിലാണ് നിങ്ങളെങ്കില്‍ അവിടെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ ബന്ധപ്പെടുക. അവശ്യമായ സഹായങ്ങള്‍ നല്‍കുക.

എന്റെ എല്ലാ കോര്‍പ്പറേറ്റ് സുഹൃത്തുക്കളോട്, ഈ വര്‍ഷം കൂടുതല്‍ CSR ചിലവാക്കല്‍ പ്രോത്സാഹിപ്പിക്കാനായി CSR guidelines ലഘൂകരിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന, ജില്ല തല CoronaFund ലേക്കുള്ള 2% ല്‍ അധികമായ ഏത് ചിലവാക്കലും വരുന്ന വര്‍ഷങ്ങളിലേക്ക് ഇരട്ടി തോതില്‍ carried forward ചെയ്യും.

ചിന്തിക്കാന്‍ പോലും പറ്റാത്ത തോതില്‍ വൈറസ് പടരുന്നത് തടയാനായി കുറഞ്ഞത് അടുത്ത 21 ദിവസത്തേക്ക് കഴിയുന്നത്ര സാമൂഹ്യ അകലം പാലിക്കല്‍ നടപ്പാക്കണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധരില്‍ നിന്നുള്ള ഉപദേശം സ്വീകരിച്ചതിനും സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്തതിനും ശേഷം വ്യക്തമായി.

എല്ലാ നഷ്ടങ്ങള്‍ക്കും പരിഹാരം നല്‍കാനാവില്ലെങ്കിലും ലോക്ക് ഡൌണ്‍ കാലത്ത് ശരാശരി ബാലന്‍സ് 5,000 ല്‍ കുറവുള്ള പ്രവര്‍ത്തിക്കുന്ന എല്ലാ JDY അക്കൌണ്ടുകളിലേക്കും ഉടന്‍ തന്നെ നൂറു രൂപയുടെ ദൈനംദിന allowance നല്‍കാനായി നിങ്ങളുടെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. Rs 2100 രൂപ ജോലിക്കാരുടെ അക്കൌണ്ടുകളിലേക്ക് BOCWs നിക്ഷേപിക്കും.

കര്‍ഷകരില്‍ നിന്ന് വിളവ് ശേഖരിക്കാനുള്ള എല്ലാ അവശ്യ നടപടികളും സര്‍ക്കാര്‍ എടുക്കും. അതുപോലെ യോഗ്യരായ എല്ലാ അക്കൌണ്ടുകളിലേക്കും അടുത്ത വര്‍ഷത്തേക്കുള്ള PM-KISAN instalments ഉടന്‍ തന്നെ അടക്കും.

MGNREGA തൊഴിലാളികള്‍ക്ക് 21 ദിവസത്തെക്കുള്ള ശമ്പളം നേരിട്ട് അവരുടെ അകൌണ്ടുകളിലേക്ക് അടക്കും. അത് അടുത്ത വര്‍ഷത്തെ പ്രവര്‍ത്തി ദിനവുമായി വെച്ച് against ചെയ്യും. സര്‍ക്കാരന്റെ എല്ലാ കരാര്‍ ജോലിക്കാരും ലോക്ക് ഡൌണ്‍ കാലത്ത് ജോലിയില്‍ തുടരണം. അവരുടെ ശമ്പളം നേരത്തെ തന്നെ നല്‍കും.

വ്യവസായങ്ങള്‍ക്കുള്ള, പ്രത്യേകിച്ച് MSMEs, സഹായ പദ്ധതികളുടെ വിശദമായ രേഖകള്‍ ഞങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരെ സഹായിക്കാനുള്ള എല്ലാ കാര്യങ്ങളും ഈ സര്‍ക്കാര്‍ ചെയ്യുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ബില്ലുകളുടേയും നികുതികളുടേയും പണമടക്കല്‍ താമസിപ്പിക്കാനുള്ള കാര്യവും പരിഗണനയിലാണ്.

വേഗം തന്നെ liquidity infusion നടത്താനുള്ള സാദ്ധ്യതകളെക്കുറിച്ച് RBI മായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. കുറച്ച് കാലത്തേക്ക് നമുക്ക് അല്‍പ്പം കൂടിയ വിലക്കയറ്റമുണ്ടായേക്കാം. എന്നാല്‍ അപ്രതീക്ഷിതമായ ഈ ആരോഗ്യ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ തല്‍ക്കാലത്തേക്ക് എടുക്കാവുന്ന ഒരു നഷ്ടമാണ് അത് .

പക്ഷേ എന്റെ പ്രീയപ്പെട്ട പൌരന്‍മാരേ, നാം ഒന്നിച്ച് നിന്നെങ്കിലേ ഈ പകര്‍ച്ച വ്യാധിയെ മറികടക്കാന്‍ നമ്മേ ഈ എല്ലാ നടപടികളും സഹായിക്കുകയുള്ളു. സാമൂഹ്യ അകലം പാലിക്കലിലൂടെ വ്യാപനത്തെ വൈകുപ്പിക്കുക ആണ് അത് ചെയ്യാനുള്ള ഏക വഴി. വരാന്‍ പോകുന്ന ഏത് സംഭവത്തേയും നേരിടാനായി നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ വിപുലമാക്കുന്നതിന് വേണ്ട സമയം അത് നല്‍കും.

അതുകൊണ്ട് നമ്മുടെ സംഘടിത ആരോഗ്യത്തിനും സുസ്ഥിതിക്കും വേണ്ടി രാജ്യ വ്യാപകമായി ലോക് ഡൌണ്‍ ഇന്ന് രാത്രി 00:00 hrs മുതല്‍ തുടങ്ങുകയാണ്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള അവശ്യമായ ഉത്തരവുകള്‍ ഇനി മുതല്‍ പാലിക്കണം.

ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല. മുഴുവന്‍ സമയവും അവശ്യ വസ്തുക്കള്‍ ലഭ്യമായിരിക്കും. എല്ലാ അവശ്യ സേവനങ്ങളും തുടരും. വിശദമായ നിര്‍ദ്ദേശങ്ങള്‍ ഉത്തരവില്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ അനാവശ്യമായ യാത്രകളും ഇടപെടലുകളും നാം ഒഴുവാക്കണം എന്നത് പ്രധാനപ്പെട്ടതാണ് എന്ന് ഓര്‍ക്കുക.

ഞാന്‍ ചുരുക്കുന്നു. ഈ മഹാമാരിയെ തോല്‍പ്പിക്കാനായി മുന്നോട്ട് വന്ന് പറ്റുന്ന എല്ലാ സഹായവും ചെയ്യുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും, മുഖ്യമന്ത്രിമാരേയും, മന്ത്രിമാരുടെ സഹപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, അന്തര്‍ദേശീയ സംഘടനകള്‍, ആരോഗ്യ സേവന അടിയന്തിര സേവന ജോലിക്കാര്‍ തുടങ്ങിയെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. നാം വിജയിക്കും. ജയ് ഹിന്ദ്.

ഇനി മാധ്യമങ്ങള്‍ക്ക് ചോദ്യങ്ങള്‍ എന്നോട് ചോദിക്കാം.

— സ്രോതസ്സ് Kannan Gopinathan | Mar 25, 2020

[ഇതിനെയാണ് ചെറിയ സര്‍ക്കാര്‍ എന്ന് പറയുന്നത്. അതാണ് നവലിബറലിസം. അതാണ് ഈ സര്‍ക്കാരിന്റെ കേന്ദ്രം. ഇന്‍ഡ്യയില്‍ നവലിബറലിസത്തെ ഹിന്ദുത്വ എന്ന് വിളിക്കുന്നു.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )