ഭരിക്കുന്ന പാര്‍ട്ടിയായ BJPക്ക് Rs 742 കോടി രൂപ സംഭാവന കിട്ടി. അതേ സമയം കോണ്‍ഗ്രസിന് Rs 148 കോടിയാണ് കിട്ടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ കൊടുത്ത രേകള്‍ ശേഖരിച്ച് സന്നദ്ധ സംഘടനയായ Association of Democratic Reforms (ADR) പുറത്തുവിട്ടതാണ് ഈ വിവരം. BJPക്ക് കിട്ടിയ സംഭാവന 2017-18 ലെ Rs 437.04 കോടി രൂപയില്‍ നിന്ന് 2018-19 ആയപ്പോള്‍ വര്‍ദ്ധിച്ച് Rs 742.15 കോടി രൂപയായി. 70% വര്‍ദ്ധനവാണിത്. കോണ്‍ഗ്രസിന് കിട്ടിയ സംഭാവന 2017-18 കാലത്തെ Rs 26 കോടിയില്‍ നിന്ന് 2018-19 ആയപ്പോള്‍ 457% വര്‍ദ്ധിച്ച് Rs 148.58 കോടിയായി. 2016-17 നും 2017-18 നും ഇടക്ക് പാര്‍ട്ടിയുടെ സംഭാവന 36% കുറയുകായിരുന്നു ഉണ്ടായത്.
— സ്രോതസ്സ് newsclick.in | 28 Feb 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.