ഭീമമായ ആരോഗ്യ വിവരങ്ങള്‍ “ശുദ്ധമാക്കാനും” വിശകലനം ചെയ്യാനും, ഒഴിവുള്ള കിടക്കകളേയും വെന്റിലേറ്ററുകളേയും, 111 ലേക്കുള്ള ഫോണ്‍വിളികളേയും പിന്‍തുടരാനും NHSമായി രഹസ്യാന്വേഷണ കമ്പനിയായ Palantir ചര്‍ച്ചകളിലാണ്. പൂര്‍ണ്ണമായ സുതാര്യതയും കമ്പനികളുടെ പങ്കിനെക്കുറിച്ചുള്ള സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെ NHSന്റെ COVID-19 വിരുദ്ധ പ്രവര്‍ത്തത്തിലെ വിശ്വാസത്തിനുണ്ടാകുന്ന ആഘാതം ഇതുണ്ടാക്കുമെന്ന് Open Rights Group ഉം Privacy International ഉം ഊന്നിപ്പറഞ്ഞു.കുടിയേറ്റക്കാരെ നിരീക്ഷിക്കുക, ചാരപ്പണി ഉപകരണങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവയായിരുന്നു Palantir ന്റെ മുമ്പത്തെ ജോലികള്‍. COVID-19 നോടുള്ള ദേശീയ പ്രതികരണമായി വിശ്വാസം സൃഷ്ടിക്കുകയാവണം എല്ലാവരുടേയും ലക്ഷ്യം. വ്യക്തിപരമായ സ്വകാര്യതക്ക് ഭീഷണിയായും മനുഷ്യാവകാശ ധ്വംസനങ്ങളിലേക്ക് നയിക്കുകയും ചെയ്ത പ്രവര്‍ത്തികള്‍ ചെയ്ത Palantir ന് മോശം സ്ഥാനമാണ് ഉള്ളത്.
— സ്രോതസ്സ് openrightsgroup.org | Mar 27, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.