ആര്‍ക്ടിക്കിലും അന്റാര്‍ക്ടിക്കിലും ഉണ്ടാകുന്ന മഞ്ഞ് നഷ്ടം ആണ് ഉഷ്ണമേഖലയിലെ ചൂടാകലിന്റെ അഞ്ചിലൊന്നിന് കാരണമാകുന്നത് എന്ന് പുതിയ പഠനം പറയുന്നു. അന്റാര്‍ക്ടിക്കയില്‍ ഏറ്റവും കുറവ് മഞ്ഞ് ഉണ്ടായ വര്‍ഷങ്ങളായിരുന്നു 2017 ഉം 2018 ഉം. അന്റാര്‍ക്ടിക്കയിലേയും അതിനോടൊപ്പം ആര്‍ക്ടിക്കിലും മഞ്ഞ് നഷ്ടപ്പെടുന്നത് അസാധാരണമായ കാറ്റിന്റെ ക്രമം പസഫിക് കടലിലുണ്ടാക്കുന്നു. പ്രത്യേകിച്ച് കിഴക്കന്‍ മദ്ധ്യരേഖ പസഫിക് സമുദ്രത്തില്‍. സമുദ്ര ഉപരിതലം ചൂടാകുന്നതോടെ അത് കൂടുതല്‍ മഴക്കും കാരണമാകും. രണ്ട് ധൃുവങ്ങളിലേയും മഞ്ഞ് നഷ്ടം മദ്ധ്യരേഖയില്‍ ഉപരിതല താപനില 0.5℃ (0.9℉) വര്‍ദ്ധിപ്പിക്കുകയും ആ പ്രദേശത്ത് പ്രതിദിനം 0.3മില്ലിമീറ്റര്‍ മഴയുണ്ടാക്കുകയും ചെയ്യുമെന്ന് കണക്കാക്കുന്നു.
— സ്രോതസ്സ് University of California – San Diego | Mar 16, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.