കൊറോണ വൈറസ് പണം തട്ടിയെടുക്കാന്‍ ആണവ ലോബിയും ശ്രമിക്കുന്നു

കൊറോണവൈറസ് സഹായമായി ഇപ്പോഴുള്ള ആണവനിലയങ്ങള്‍ക്ക് 30% നികുതി ഇളവിന് ഈ വ്യവസായത്തിന്റെ പ്രധാന സ്വാധീനിക്കല്‍ സംഘമായ Nuclear Energy Institute അപേക്ഷിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊറോണക്ക് മുമ്പ് കഴിഞ്ഞ പ്രാവശ്യവും ഇതേ ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു. അടുത്ത കാലത്ത് നടന്ന ഒരു സ്വതന്ത്ര അന്വേഷണത്തില്‍ ട്രഷറിക്ക് ഇത് കാരണം $2300 കോടി ഡോളര്‍ വരുമാന നഷ്ടമുണ്ടാകും എന്ന് കണ്ടെത്തി. 20 വര്‍ഷത്തേക്ക് അത് വഴി ഉപഭോക്താക്കള്‍ക്ക് $3300 കോടി ഡോളര്‍ ചിലവ് വര്‍ദ്ധിക്കും. സാധാരണ ഉപഭോക്താക്കള്‍ പ്രായമേറുന്ന, സാമ്പത്തിക നഷ്ടമായ ആണവനിലയങ്ങളെ ചുമലിലേറ്റുകയും വേണം. 60 ല്‍ അധികം പരിസ്ഥിതി സംഘടനകള്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിട്ടുണ്ട്.

അഭൂതപൂര്‍വ്വമായ പൊതുജനാരോഗ്യ പ്രശ്നത്തിന്റെ കാലത്ത് നികുതിദായകരില്‍ നിന്ന് $2300 കോടി ഡോളര്‍ ആവശ്യപ്പെടുന്നത് വളരെ മോശം കാര്യമാണ്. കഴിഞ്ഞ ശരല്‍ക്കാലത്തും ആണവവ്യവസായം ധനസഹായത്തിനായി ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ പണം അടിച്ച് മാറ്റാനായി കൊറോണവൈറസിനെ ഉപയോഗിക്കുകയാണ്.

ഈ നിര്‍ദ്ദേശം ഉപഭോക്താക്കളേയും കാലാവസ്ഥയേയും ദ്രോഹിക്കുന്നതാണ്. ജനങ്ങള്‍ക്ക് വേണ്ട അടിയന്തിര സഹായം കൊടുക്കേണ്ട സമയമാണിത്. ആണവവ്യവസായം നാണിക്കേണ്ടിയിരിക്കുന്നു. ദുരന്ത മുതലാളിത്തത്തിന്റെ ഏറ്റവും മോശം ഉദാഹരണമാണിത്.

— സ്രോതസ്സ് Friends of the Earth | Mar 23, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )