എങ്ങനെയാണ് തെക്കന്‍ കൊറിയ കൊറോണവൈറസ് ഗ്രാഫിനെ നിരപ്പാക്കിയത്

5.1 കോടി ജനസംഖ്യയുള്ള തെക്കന്‍ കൊറിയയില്‍ ആദ്യത്തെ കൊറോണ കേസ് വന്നത് ജനുവരി 21 ന് ആയിരുന്നു. അതിന് ശേഷം അവര്‍ 3.27 ലക്ഷം ആളുകളില്‍ ടെസ്റ്റ് നടത്തി.

അമേരിക്ക ആദ്യത്തെ കേസ് കണ്ടത് അതേ ദിവസം തന്നെയായിരുന്നു. എന്നാല്‍ ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ അവിടെ വളരെ വൈകി.

മാര്‍ച്ച് 11 ഓടെ തെക്കന്‍ കൊറിയയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വന്നു. പ്രതിദിനം 74ഓ, 76 ഓ എന്ന തോതിലെത്തി. ഫെബ്രുവരി 29 ന് അത് ദിവസം 909 എന്ന നിലയിലായിരുന്നു.

തെക്കന്‍ കൊറിയയുടെ വഴി പിന്‍തുടര്‍ന്ന രാജ്യങ്ങളിലൊന്നായ അമേരിക്ക വണ്ടിയോടിച്ച് വന്ന് ടെസ്റ്റ് ചെയ്ത് പോകാനുള്ള സംവിധനമൊക്കെ സ്ഥാപിക്കാന്‍ തുടങ്ങി. എന്നാല്‍ മന്ദഗതിയിലുള്ള സ്ഥാപിക്കല്‍. 8 കോടി ആളുകള്‍ ലോക്ഡൌണില്‍ കഴിയുന്ന ദേശീയ പരിഭ്രാന്തിയുടെ സമയത്തായിരുന്നു അത്.

തെക്കന്‍ കൊറിയയില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത്

തുടക്കത്തിലേ ടെസ്റ്റ് ചെയ്യുക, കണ്ടെത്തുക, തടയുക

ചൈന ആദ്യത്തെ കൊറോണവൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ വാര്‍ത്ത വന്ന ഉടന്‍ തന്നെ തെക്കന്‍ കൊറിയയിലെ നേതാക്കളും ചികില്‍സ ജോലിക്കാരും ഏറ്റവും മോശമായ കാര്യത്തെ പ്രതീക്ഷിച്ചു.

അതി വേഗം പ്രവര്‍ത്തിച്ചു എന്നത് തെക്കന്‍ കൊറിയ എടുത്ത വളരെ പ്രധാനപ്പെട്ട തീരുമാനമായിരുന്നു.

ഫെബ്രുവരി ആദ്യത്തില്‍ തന്നെ ആദ്യമായി ടെസ്റ്റിന് അംഗീകാരം കൊടുത്തു. കേന്ദ്ര പ്രാദേശിക സര്‍ക്കാരുകളുടെ ഉദ്യോഗസ്ഥരും ചികില്‍സാ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുപ്രവര്‍ത്തനം രോഗികള്‍ കുന്നുകൂടുന്നതിന് മുമ്പ് തന്നെയുണ്ടായി. അങ്ങനെ തെക്കന്‍ കൊറിയയക്ക് പ്രതിദിനം 20,000 ആളുകളെ 633 നഗരങ്ങളിലായി ടെസ്റ്റ് ചെയ്യാനായി. drive-thru കേന്ദ്രങ്ങളും എന്തിന് ഫോണ്‍ ബൂത്തുകള്‍ പോലും സ്ഥാപിച്ചു.

കൂട്ടുപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ വെറും 11 ദിവസങ്ങള്‍ക്ക് ശേഷം Shincheonji Church എന്ന് വിളിക്കുന്ന ഒരു രഹസ്യ മത സംഘത്തിലെ അംഗമായ “രോഗി 31” തെക്കന്‍ സിയോളില്‍ നിന്ന് 272 കിലോമീറ്റര്‍ അകലെയുള്ള Daegu നഗരത്തില്‍ അണുബാധ വലിയൊരു പൊട്ടിത്തെറിക്ക് കാരണമായി.

തുടക്കത്തിലെയുള്ള ടെസ്റ്റിങ് എന്നാല്‍ നേരത്തെ കണ്ടുപിടിക്കുക എന്നാണര്‍ത്ഥം. തെക്കന്‍ കൊറിയയിലെ വലിയൊരു ഭാഗം രോഗികളിലും ലക്ഷണങ്ങള്‍ ഒന്നും തന്നയോ അല്ലെങ്കില്‍ ലഘുവായതോ ആയാണ് കണ്ടത്.

Shincheonji ന്റെ അംഗങ്ങളില്‍ ധാരാളം 20- ഉം 30- ഉം വയസ് പ്രായമുള്ളവര്‍ക്ക് രോഗമുണ്ടായിരുന്നു. മിക്കവരും തങ്ങള്‍ വൈറസിനെ കൊണ്ടുനടക്കുകയാണെന്ന കാര്യം അറിയാത്തവരായിരുന്നു. അവര്‍ എളുപ്പത്തില്‍ രോഗമുക്തി നേടിക്കൊണ്ടിരുന്നപ്പോള്‍ നിശബ്ദമായി രോഗം അവര്‍ക്ക് ചുറ്റുമുള്ളവരിലേക്ക് പടര്‍ത്തുകയായിരുന്നു. നേരത്തെ ടെസ്റ്റ് നടത്തുന്നത് കൊണ്ടാണ് കൊറിയ ഇതുവരേയും തകരുന്ന അവസ്ഥയിലേക്ക് എത്താതിരുന്നത്.

തെക്കന്‍ കൊറിയയുടെ single-payer health care system ല്‍ ടെസ്റ്റ് ചെയ്യുന്നതിന് $134 ഡോളര്‍ ചിലവാകും. എന്നാല്‍ ഡോക്റ്റര്‍ നിര്‍ദ്ദേശിക്കുന്നതോ രോഗംബാധിച്ച ആളുമായി സമ്പര്‍ക്കമുള്ളയാളോ ആണെങ്കില്‍ ടെസ്റ്റ് സൌജന്യമായി ചെയ്യും. രേഖകളില്ലാത്ത വിദേശികളോടുപോലും ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ സ്ഥിതിയുടെ പേരില്‍ ഒരു ഭീഷണിയുമുണ്ടാവില്ലെന്ന് ഉറപ്പ് സര്‍ക്കാര്‍ നല്‍കി.

വ്യാപകമായ പിന്‍തുടരലും മാപ്പിങ്ങും

ക്വാറന്റീനിലുള്ള താഴ്ന്ന അപകടസ്ഥിതിയിലെ രോഗികളെ ഡിജിറ്റലായി നിരീക്ഷിക്കുന്നതും സന്ദര്‍ശകരായ യാത്രക്കാര്‍ അവരുടെ ലക്ഷണങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തുന്നതും ഒക്കെ കാരണം ആശുപത്രികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ തെക്കന്‍ കൊറിയന്‍ നേതാക്കള്‍ക്ക് കഴിഞ്ഞു.

ഇപ്പോഴത്തെ രോഗികള്‍ എവിടെയൊക്കെയാണെന്നത് തല്‍സമയ പുതുക്കുന്ന Corona Map പോലുള്ള സൈറ്റുകള്‍ കൊറിയക്കാര്‍ക്ക് തങ്ങളെ സംരക്ഷിക്കുന്നതില്‍ വിവരങ്ങള്‍ നല്‍കുന്നു.

Seoul National Universityയുടെ Graduate School of Public Health നടത്തിയ സര്‍വ്വേ പ്രകാരം, 78.5% ആളുകള്‍ പൊതു സുരക്ഷയുടെ പേരില്‍ ദേശീയ മഹാമാരിയ തടയാനായി രാഷ്ട്രത്തിന്റെ രഹസ്യാന്വേഷണത്തിന്റെ ദോഷം സഹിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ചു എന്ന് പറഞ്ഞു.

പൊതുസ്ഥലങ്ങള്‍ PSA കേന്ദ്രങ്ങളാക്കി മാറ്റി

ധാരാളം ആളുകളെ പിരിച്ച് വിടാന്‍ സാദ്ധ്യതയുള്ള ആയിരക്കണക്കിന് പബ്ബുകളും ചായക്കടകളും ഹോട്ടലുകളും അടച്ചിട്ട ബ്രിട്ടണിലെ സര്‍ക്കാരിന്റെ സാമൂഹ്യ അകലം പാലിക്കല്‍ നയത്തെ ചില ബ്രിട്ടീഷുകാര്‍ പാലിക്കാന്‍ വിസമ്മതിച്ചു.

എന്നാല്‍ തെക്കന്‍ കൊറിയയില്‍ കണ്ണടച്ചുള്ള ലോക്ക് ഡൌണിന്റെ രൂപത്തിലല്ല സര്‍ക്കാരില്‍ നിന്ന് ഓര്‍മ്മപ്പെടുത്തലുകള്‍ വന്നത്. തടത്തില്‍ കാത്തുനിന്നിരുന്നതും തീവണ്ടിയിലേയും യാത്രക്കാരോട് വ്യത്യസ്ഥ ഭാഷയില്‍ ഇംഗ്ലീഷിലും ചൈനീസിലും ഒക്കെ സന്ദേശങ്ങള്‍ എത്തി. ചുമക്കുമ്പോള്‍ മുഖം പൊത്തുക പോലുള്ള നുറുങ്ങുകള്‍ ഒരു സ്ത്രീ ശബ്ദം നിരത്തി.

2015 ലെ Middle East Respiratory Syndrome പകര്‍ച്ച വ്യാധിയുടെ സമയത്ത് വന്ന പ്രക്ഷേപണങ്ങള്‍ പുതുക്കിയതായിരുന്നു അവ. അന്ന് 186 പേര്‍ക്ക് രോഗം വരുകയും 38 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത തെക്കന്‍ കൊറിയന്‍ വ്യവസ്ഥയുടെ പരാജയമായിരുന്നു. മദ്ധ്യ പൂര്‍വ്വേഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ മരണ സംഘ്യയായിരുന്നു അത്.

ഇപ്പോള്‍ പൊതു ഉപയോഗത്തിലുള്ള എല്ലാ വാതിലുകളുടേയും മുമ്പില്‍ ലിഫ്റ്റുകളുടേയും മുമ്പില്‍ സാനിറ്റൈസര്‍ കുപ്പികള്‍ വെച്ചിട്ടുണ്ട്. Seoul National University ആയിരം പേരില്‍ നടത്തിയ പഠനത്തില്‍ 97.6% പേരും പുറത്തുപോകുമ്പോള്‍ മിക്കപ്പോഴും മാസ്കുകള്‍ ധരിക്കാറുണ്ടെന്ന് പറഞ്ഞു. 63.6% തീര്‍ച്ചയായും മാസ്ക് വെക്കുന്നവരാണെന്നും പറഞ്ഞു.

മാസ്ക് ധരിക്കുന്നതോ സ്വയം നിരീക്ഷിക്കുന്നതോ മാത്രം അല്ല കൊറിയയിലെ ജനങ്ങളെ പിഴവില്ലാത്ത, ഈ പ്രവര്‍ത്തി സംഘമായി ചെയ്തതിനും ഫലമുണ്ട്. നിങ്ങളുടെ വ്യക്തിപരമായ തെരഞ്ഞെടുക്കല്‍ ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് ഉടന്‍ ഗുണം ചെയ്യണമെന്നില്ല. എന്നാല്‍ കൂട്ടത്തിന് ഗുണം ചെയ്യും. പക്ഷേ എല്ലാവരും ഈ കളിയില്‍ ചേര്‍ന്നില്ലങ്കില്‍ ഗുണം കിട്ടില്ല.

കരുതലോടെയുള്ള പ്രതീക്ഷ

കൊറോണവൈറസില്‍ നിന്നുള്ള വേഗത്തിലുള്ള വീണ്ടെടുക്കലിന് ഉപരിയായി, വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നത് പോലെ ദീര്‍ഘകാലത്തെ ഒരു യാത്രയുടെ തുടക്ക ഘട്ടത്തിലേക്കാണ് തെക്കന്‍ കൊറിയ കടക്കുന്നത് .

Korea Centers for Disease Control and Prevention പ്രകാരം 80% COVID-19 കേസുകളേയും വ്യാപകമായ അണുബാധ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. വ്യാപനത്തിന്റെ കേന്ദ്രമായ തെക്ക് പടിഞ്ഞാറന്‍ Seoulലെ ഒരു കാള്‍ സെന്ററില്‍ ഈ മാസം 156 അണുബാധയാണുണ്ടായത്. അതിലെ 90% ഉം ഒരു Zumba ക്ലാസില്‍ നിന്നാണുണ്ടായത്.

യൂറോപ്പില്‍ നിന്ന് വരുന്നവര്‍ക്ക് പുതിയ ടെസ്റ്റ് തെക്കന്‍ കൊറിയ തുടങ്ങിക്കഴിഞ്ഞു. “രണ്ടാം തരംഗ”ത്തിന് അവര്‍ തയ്യാറാകുകയാണ്. ടെസ്റ്റ് നെഗറ്റീവ് ആയവര്‍ പോലും 14 ദിവസത്തെ സ്വയം quarantine ല്‍ പോകുന്നു.

— സ്രോതസ്സ് nbcnews.com | Grace Moon | Mar 24, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )