ന്യൂജഴ്സിയിലെ Newark Beth Israel Medical Center ലെ ജോലിക്കാരായ Olga Matievskaya ഉം അവരുടെ സഹപ്രവര്‍ത്തകരായ intensive care നഴ്സുമാരും സംരക്ഷണ കവചങ്ങളുടേയും മാസ്കുകള്‍ക്കുകളുടേയും അഭാവം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ GoFundMe യെന്ന ധനസമാഹരണ സൈറ്റില്‍ ഒരു സംഭാവ പരിപാടി തുടങ്ങി. സംഭാവനകള്‍ പ്രവഹിച്ച് തുടങ്ങി. $12,000 ഡോളറില്‍ അധികം എത്തി. Matievskaya അതിലെ കുറച്ച് പണം എടുത്ത് 500 മാസ്കുകളും, 4,000 ഷൂസുകളും, 150 jumpsuits ഉം വാങ്ങി. സംരക്ഷണ സാധനങ്ങള്‍ കിട്ടിയതില്‍ അവരുടെ അവരുടെ സഹപ്രവര്‍ത്തകരും ആഘോഷിച്ചു. എന്നാല്‍ ജോലിക്കാര്‍ക്ക് നന്ദി പറയുന്നതിന് പകരം, “അനധികൃതമായ” സംരക്ഷണ സംവിധാനങ്ങള്‍ വിതരണം ചെയ്തു എന്ന കുറ്റത്തിന് ആശുപത്രി അധികൃതര്‍ ശനിയാഴ്ച Matievskaya യെ പിരിച്ചുവിട്ടു.
— സ്രോതസ്സ് propublica.org | April 7, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.