മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ കോടതി 10 മണിക്കൂര്‍ വിചാരണ നടത്തി വലിയൊരു തട്ടിപ്പായ CityTime ന്റെ ബുദ്ധികേന്ദ്രത്തിന്റെ മൂന്ന് പേരെ കൂടി ശിക്ഷിച്ചു. Mark Mazer, Gerard Denault, Dimitri Aronshtein. ദശലക്ഷക്കണക്കിന് ഡോളര്‍ മോഷ്ടിച്ച ശമ്പള സംവിധാനം നിര്‍മ്മിക്കുന്ന New York Cityയുടെ കരാറുകാര്‍ കഴിഞ്ഞ ഒരു ദശാബ്ദങ്ങളായി നടന്ന് വരുന്ന ഈ വമ്പന്‍ ഗൂഢാലോചയില്‍ കുറ്റവാളികളാക്കപ്പെടുന്ന ആറാമത്തേതും, ഏഴാമത്തേതും, എട്ടാമത്തേതും ആയ ആളുകളാണ് ഇവര്‍. സത്യത്തില്‍ പ്രധാന കരാറുകാര്‍ പ്രതിരോധ കരാറുകാരായ SAICക്ക് ന്യൂയോര്‍ക്ക് നഗരത്തിന് തിരികെ $50കോടി ഡോളര്‍ തിരിച്ചടക്കേണ്ടി വന്നു. ക്രിമിനല്‍ ഗൂഢാലോചനയില്‍ നിന്ന് $4 കോടി ഡോളറിന്റെ ആസ്തികളും പിടിച്ചെടുത്തു. അങ്ങനെ മൊത്തത്തില്‍ നികുതിദായകര്‍ക്ക് $54 കോടി ഡോളര്‍ തിരികെ കിട്ടി. 2009 ന്റെ അവസാന കാലത്തും 2010 ന്റെ തുടക്കത്തിലും …. ഈ തട്ടിപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2010 ന്റെ അവസാനമായപ്പോഴേക്കും New York City Department of Investigations ഉം അന്നത്തെ ഫെഡറല്‍ പ്രോസിക്യൂട്ടറായ Preet Bharara യും ആളുകളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഗൂഢാലോചനക്ക് എല്ലാംകൂടി 11 പേരെ അറസ്റ്റ് ചെയ്തു. 8 പേരെ ഇതുവരെ ശിക്ഷിച്ചു. $3.5 കോടി ഡോളറുമായി 2 പേര്‍ ഇന്‍ഡ്യയിലേക്ക് കടന്നുകളഞ്ഞു. വിചാരണക്കിടക്ക് ഒരാള്‍ മരിച്ചു.
CityTime എന്നത് മൂന്ന് ലക്ഷം നഗര ജോലിക്കാര്‍ അവരുടെ പ്രവര്‍ത്തി സമയം കബളിപ്പിക്കാതിരിക്കുന്നു എന്ന് ഉറപ്പാക്കേണ്ട ഒരു payroll and timekeeping system ആകേണ്ടതാണ്. നഗരജോലിക്കാര്‍ തട്ടിപ്പ് നടത്തുന്നില്ലെന്നും നികുതിദായകരുടെ കോടിക്കണക്കിന് ഡോളര്‍ മോഷ്ടിക്കുന്നില്ലെന്നും ആ സംവിധാനം വികസിപ്പിച്ച ആളുകള്‍ ഉറപ്പ് നല്‍കേണ്ടതാണ്.
പ്രസിഡന്റ് ഒബാമ Deborah Lee James യെ വ്യോമസേനയുടെ സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്തു. $50 കോടി ഡോളര്‍ സര്‍ക്കാരിലേക്ക് തിരിച്ചടച്ച പ്രധാനകമ്പനിയായ SAIC ലെ ഒരു ഉന്നത ഉദ്യോഗസ്ഥയായിരുന്നു അവര്‍. കേന്ദ്ര സര്‍ക്കാര്‍ ഈ കരാറുകളെല്ലാം സ്തംഭിപ്പിച്ച സമയത്ത് SAIC ലെ ethics and integrity യുടെ ചുമതല ഇവര്‍ക്കായിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു കരാറിന്റെ സത്യസന്ധത ഉറപ്പാക്കാനാകാത്ത ഇവര്‍ക് തന്നെ വ്യോമസേനയുടെ ചുമതല ഒബാമ കൊടുക്കുന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ സെനറ്റ് ഇക്കാര്യത്തില്‍ ഇതുവരെ വോട്ടെടുപ്പ് നടത്തിയിട്ടില്ല.
— സ്രോതസ്സ് democracynow.org | 2013/11/27
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.