Lloyd Blankfein പറഞ്ഞു, “കുറച്ച് കാലത്തേക്ക് വൈറസ് ബാധ നിലക്ക് നിര്‍ത്താനായി ആരോഗ്യ infrastructure നെ വലിച്ച് നീട്ടുന്ന തീവൃനിലപാടുകള്‍ എടുക്കുന്നത് വിവേകമുള്ള കാര്യമാണെങ്കിലും തകരുന്ന സമ്പദ്‌വ്യവസ്ഥ, തൊഴില്‍, ധാര്‍മ്മികത തുടങ്ങിയവയും ആരോഗ്യ പ്രശ്നമോ അതിനേക്കാള്‍ വലിയ പ്രശ്നമോ ആണ്.” Wall Street Journal എഡിറ്റോറിയല്‍ ബോര്‍ഡ് എഴുതി, “സമൂഹത്തിന്റെ സാമ്പത്തിക ആരോഗ്യം തകര്‍ത്തുകൊണ്ട് ഒരു സമൂഹത്തിനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനാവില്ല.”
മിക്ക നിയന്ത്രണ വാദങ്ങളിലെല്ലാം സ്ഥതിവിവരക്കണക്ക് ജീവിതത്തിന്റെ മൂല്യം എന്ന് വിളിക്കുന്ന ഈ ആശയം നമുക്കുണ്ട്. അതിലേക്ക് കൊണ്ടുവരുമ്പോള്‍ മിക്ക ആളുകള്‍ക്കും അതൊരു അപഹാസ്യമായ ആശയമാണ്. എന്നാല്‍ അത് അടിസ്ഥാനപരമായി ജീവന് ഒരു വിലയിടുന്ന പരിപാടിയാണ്. $1 കോടി ഡോളര്‍, $1.1 കോടി ഡോളര്‍ എന്നിങ്ങനെ അവര്‍ വിലയിടുന്നു. അവര്‍ അതിങ്ങനെ കൊണ്ടുവരുന്നത് നിയമം പാസാക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് തീരുമാനിക്കാന്‍ നിങ്ങള്‍ ഈ ലാഭ നഷ്ട വിശകലനം നടത്തണം. അതായത് കൊണ്ടുവരുന്ന നിയന്ത്രണം ചിലവാകുന്നതിനേക്കാള്‍ കൂടുതല്‍ പണം ലാഭിക്കണം. അതുകൊണ്ട് അവര്‍ അതിന് സമാനമായ കാര്യമാണ് ഇവിടെയും ചെയ്യുന്നത്. നോക്കൂ, $20 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ GDP. ആളുകളെ എല്ലാം വീട്ടിലിരുത്തി GDP നിങ്ങള്‍ പകുതിയാക്കിയാല്‍ അത് നമുക്ക് $10 ലക്ഷം കോടി ഡോളറിന്റെ ഫലമാണ് തരുന്നത്. എന്നാല്‍ എല്ലാവരും ജോലിക്ക് പോയാലോ? ചിലപ്പോള്‍ ഒരു 30 ലക്ഷം പേര്‍ അധികം ചാകുമായിരിക്കും. പക്ഷേ നമുക്ക് $10 ലക്ഷം കോടി ഡോളറിന്റെ അധികം കിട്ടും. അപ്പോള്‍ $10 ലക്ഷം കോടി ഡോളര്‍ 30 ലക്ഷം പേരേക്കാള്‍ വലുതാണോ? അവര്‍ അടിസ്ഥാനപരമായി നമ്മോട് ചിന്തിക്കാന്‍ പറയുന്നത് അതാണ്.
ഇത് മുതലാളിത്ത മരണ സമിതി ആണ്.
— സ്രോതസ്സ് theintercept.com | Mar 25 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.