1.25 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ കഴിഞ്ഞ interglacial കാലത്ത് ഇന്‍ഡ്യയിലെ മണ്‍സൂണ്‍ ഇന്നത്തേതിനേക്കാള്‍ നീളമേറിയതു, കൂടുതല്‍ തീവൃവും സ്ഥിരതയില്ലാത്തതും ആയിരുന്നു. Ruhr-Universität Bochum (RUB)ലേയും, University of Oxford ലേയും ഭൌമശാസ്ത്രജ്ഞരും ബ്രിട്ടണിലേയും, ന്യൂസിലാന്റിലേയും ചൈനയിലേയും ഗവേഷകരും കൂടി തീര്‍ച്ചപ്പെടുത്തി. വടക്ക് കിഴക്കന്‍ ഇന്‍ഡ്യയിലെ ഒരു ഗുഹക്ക് പുറത്തുള്ള dripstone നെ വിശകലനം ചെയ്തും വിവിധ രീതികള്‍ സംയോജിപ്പിച്ചും ഈ സംഘം supra-regional ഉം പ്രാദേശികവും ആയ കാലാവസ്ഥാ പ്രതിഭാസങ്ങളേയും പുരാതന കാലത്തെ കാലാവസ്ഥാ ചടുലതയേയും കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി.
interglacial കാലത്തെ weather and climate സ്വഭാവങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ഗവേഷകര്‍ക്ക് ഭൂമിക്ക് ചൂടുകൂടുന്നതിനനുസരിച്ച് കാലാവസ്ഥായില്‍ എന്തൊക്കെ മാറ്റം സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള സൂചന നല്‍കുന്നു
വടക്ക് കിഴക്കെ ഇന്‍ഡ്യയിലെ Mawmluh ഗുഹയില്‍ നിന്നുള്ള ഒരു dripstone ഗവേഷകര്‍ പരിശോധിച്ചു. ഇന്‍ഡ്യയിലെ മണ്‍സൂണിന്റെ ശക്തിയെ സൂചിപ്പിക്കുന്ന delta-18-O മൂല്യങ്ങള്‍ എന്ന സൂചകങ്ങളെ അവര്‍ പരിശോധിച്ചു. ഈ പ്രക്രിയയില്‍ അവര്‍ dripstone ലെ ഘന ഓക്സിജന്റേയും ലഘു ഓക്സിജന്റേയും തോത് കണക്കാക്കി. അത് മണ്‍സൂണിന്റെ സ്രോതസ് സ്ഥലത്തേയും മഴയുടെ seasonal വിതരണത്തേയും താപനിലയേയും മഴയുടെ ശക്തിയേയും ഒക്കെ ബന്ധപ്പെട്ടിരിക്കുന്നു. മണ്‍സൂണ്‍ കാലാവസ്ഥാ പ്രതിഭാസത്തിന്റെ ശക്തിയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ് ഇവ.
delta-18-O മൂല്യം നമ്മോട് പറയുന്നത് മണ്‍സൂണിന്റെ ശക്തിയെക്കുറിച്ചാണ്. എത്രമാത്രം മഴ പെയ്തു എന്നോ സമയത്തില്‍ എത്രമാത്രം വ്യാപിച്ചു എന്നോ അല്ല. സ്ഥിരമായോ പ്രത്യേക സമയത്ത് കൃത്യമായോ മഴ പെയ്യുന്നതും ദീര്‍ഘ കാലത്തെ വരണ്ട സമയത്തിനിടക്ക് അപ്രതീക്ഷിതമായി തീവൃ മഴ പെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസമാണ് ഒരു കര്‍ഷകനില്‍ ഉണ്ടാക്കുന്നത്.
ഗുഹാ മുഖത്ത് സംഭവിക്കുന്ന മഴ
വരണ്ട ശീതകാലത്തും ദീര്‍ഘമായ വരണ്ട കാലത്തും ഗുഹകളുടെ മുകളിലെ karst കല്ലുകളില്‍ ഒരു പ്രതിഭാസം ഉണ്ടാകുന്നു. അത് dripstone ലെ മൂലക അവസ്ഥകളെ ബാധിക്കുന്നു. Mawmluh ഗുഹക്ക് മുകളിലെ മഴ മണ്ണിലൂടെ ഒഴുകി കല്ലിലെ കാല്‍സ്യത്തെ ലയിപ്പിച്ച് ഗുഹയിലേക്ക് കൊണ്ടുവരുന്നുവെങ്കില്‍. dripstone ല്‍ സംഭരിക്കപ്പെട്ടിരിക്കുന്ന കാല്‍സ്യം ഈര്‍പ്പമുള്ള ഘട്ടത്തില്‍ വളരുന്നു. അങ്ങനെ മറ്റ് മൂലകങ്ങളെക്കാള്‍ ഉയര്‍ന്ന കാല്‍സ്യം ഉള്ളടക്കം അതില്‍ ഉണ്ടാകുന്നു.
എന്നാല്‍ നവംബര്‍ – മെയ് കാലത്തെ വരണ്ട സമയത്ത് കല്ലില്‍ വായു കുടുങ്ങിയിരിപ്പമുണ്ടെങ്കില്‍ കാല്‍സ്യത്തിലെ കുറച്ച് നഷ്ടപ്പെടുന്നു. ഗുഹയിലെത്തുന്നതിന് മുമ്പ് കാല്‍സ്യം precipitate ചെയ്യുന്നതിന് കാരണമാകുന്നു. അതേ സമയം strontium, magnesium പോലുള്ള മൂലകങ്ങള്‍ ജലത്തില്‍ നിലനില്‍ക്കുന്നു. അത് dripstones ലേക്ക് കൊണ്ടുവരപ്പെടുകയും അതിന്റെ ഭാഗമാകുകയും ചെയ്യുന്നു. dripstone ലെ strontium, magnesium എന്നിവയുടെ കാല്‍സ്യവുമായുള്ള അനുപാതം അങ്ങനെ ഗുഹയുടെ സമീപത്ത് മഴ കൂടുതലാണോ കുറവാണോ ഉണ്ടായതെന്ന് സൂചിപ്പിക്കുന്നു. അതുപോലെ delta-44-Ca മൂല്യം ഗുഹക്കടുത്തുള്ള മഴയെക്കുറിച്ച് തെളിവ് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ അത് ഗവേഷകര്‍ക്ക് വരണ്ട കാലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു.
മണ്‍സൂണ്‍ കാലത്തും മണ്‍സൂണ്‍ ഇല്ലാത്ത കാലത്തും ഉള്ള മഴയിലെ മാറ്റങ്ങളെ പുനര്‍നിര്‍മ്മിക്കാന്‍ ഈ വ്യത്യസ്ഥ parameters ന്റെ കൂട്ടുചേരല്‍ ഗവേഷകരെ സഹായിച്ചു. തല്‍ഫലമായി interglacial കാലത്തിന് മുമ്പും, ആ കാലത്തും, അതിന് ശേഷവും ഉള്ള മഴയുടെ വിതരണത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നേടാന്‍ കഴിഞ്ഞു.
മണ്‍സൂണ്‍ അത്രക്ക് ഉറപ്പുള്ളതല്ല
മൊത്തത്തില്‍ കഴിഞ്ഞ interglacial കാലത്ത് ഇന്‍ഡ്യന്‍ മണ്‍സൂണ്‍ ഇന്നത്തേതിനേക്കാള്‍ അത്രക്ക് ഉറപ്പുള്ളതല്ല എന്നാണ് നമ്മുടെ ഡാറ്റ കാണിക്കുന്നത്. അത് പ്രകാരം ആഗോളതപനം അതേ ഫലമായിരിക്കും ഉണ്ടാകുന്നത് എന്ന് നിര്‍ദ്ദേശിക്കുന്നു. കാലാവസ്ഥ തീവൃതകള്‍ കൂടുതല്‍ സാധാരണമാകുന്ന ഗതി അതിനോട് ചേര്‍ന്ന് പോകുന്നതാണ്. ഗവേഷകര്‍ പറയുന്നതനുസരിച്ച് കാലാവസ്ഥയില്‍ മനുഷ്യന്റെ ആഘാതം ഇന്‍ഡ്യന്‍ വേനല്‍കാല മണ്‍സൂണിനെ എങ്ങനെ ബാധിക്കുന്നുവെന്ന് പൂര്‍ണ്ണമായി പഠിച്ചിട്ടില്ല. ഇപ്പോഴത്തെ പഠനത്തിന്റെ അന്തര്‍ധാരകള്‍ ശരിയാണെങ്കില്‍ അത് അടുത്ത 20-30 വര്‍ഷങ്ങളില്‍ മാറൂം.
— സ്രോതസ്സ് Ruhr-University Bochum | Nov 12, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.