ജോലിക്കാരെ പിരിച്ച് വിടുന്നതൊഴുവാക്കാനായി സര്‍ക്കാരില്‍ നിന്ന് സഹായത്തിന് അപേക്ഷിച്ചു എന്ന് യാത്രാ സൈറ്റായ Booking.com ന്റെ Chief Executive Officer ആയ Glen Fogel ഏപ്രില്‍ 15 ന് പറഞ്ഞതിന് ശേഷം അവര്‍ക്കെതിരെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വലിയ വിമര്‍ശനം ഉന്നയിച്ചു. കമ്പനിക്ക് 5,500 ഓളം ജോലിക്കാരാണ് നെതര്‍ലാന്‍ഡ്സില്‍ ഉള്ളത്. അവരുടെ മാതൃസ്ഥാപനമായ Booking Holdings Inc കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി $1600 കോടി ഡോളറിന്റെ ഓഹരികളാണ് തിരികെ വാങ്ങിയത്. ജനരോഷം Booking.com ന് മാത്രം എതിരെയല്ല ഉണ്ടാകുന്നത്. വിമാന കമ്പനിയായ Air France-KLM നെതിരേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കൂടിയ ബോണസുകളെക്കുറിച്ചും ജനരോഷം ഉണ്ടായി.
— സ്രോതസ്സ് bloomberg.com | Apr 24, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.