ഇസ്രായേലിന്റെ പ്രധാനപ്പെട്ട malware purveyor മഹാമാരി സമയത്ത് സഹായിക്കാനായി എത്തുന്നു. കുഴപ്പം പിടിച്ച ധാരാളം സര്‍ക്കാരുകള്‍ക്ക് ചാരപ്പണി ഉപകരണങ്ങള്‍ കൊടുക്കുന്ന NSO Group വൈറസിന്റെ വ്യാപനത്തെ സ്വന്തം കുത്തക രഹസ്യാന്വേഷണ ഉപകരണവുമായി പിന്‍തുടരാന്‍ സഹായിക്കുന്നു. ചാരപ്പണി കമ്പനി മൊബൈല്‍ ഫോണില്‍ നിന്ന് ഫോട്ടോ, മെസേജുകള്‍, ഫോണ്‍വിളികള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന Pegasus എന്ന് വിളിക്കുന്ന അവരുടെ ശക്തിയുള്ള malware ന്റെ user interface ഉം analytical tool ഉം ഈ ആവശ്യത്തിനായി പരുവപ്പെടുത്തി. ഇപ്രാവശ്യം ആളുകളുടെ ഫോണുകളിലേക്ക് ഒന്നും കുത്തിക്കയറ്റുന്നില്ല എന്ന ഏക നല്ല കാര്യം ഉണ്ട്. Fleming എന്ന് കോഡ് പേരുള്ള ഈ സോഫ്റ്റ്‌വെയര്‍ ഈ ഡാറ്റ എടുത്ത് ഒരു താപ മാപ്പ് നിര്‍മ്മിച്ച് ആളുകളുടെ നീക്കത്തെ കാണിക്കുന്നു, എവിടെ പോകുന്നു, എത്ര സമയം നില്‍ക്കുന്നു, ആരോടൊക്കെ സമ്പര്‍ക്കത്തിലാണ് എന്നൊക്കെ.
— സ്രോതസ്സ് techdirt.com | Apr 3, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.