ഷേയ്‍ല്‍ കുമിള പൊട്ടിയതോടെ അമേരിക്കന്‍ ബാങ്കുകള്‍ ഊര്‍ജ്ജ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി

ആദ്യമായി പ്രധാന അമേരിക്കന്‍ വായ്പാദാദാക്കള്‍ രാജ്യത്തെ എണ്ണ പ്രകൃതിവാതക പാടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി തയ്യാറാകുകയാണ്. ഊര്‍ജ്ജ കമ്പനികള്‍ പാപ്പരാകാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് കൊടുത്ത വായ്പകളില്‍ നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. JPMorgan Chase & Co, Wells Fargo & Co, Bank of America Corp, Citigroup Inc തുടങ്ങിയവരെല്ലാം, ഉടമസ്ഥതയുണ്ടാകുന്ന എണ്ണ പ്രകൃതിവാതക ആസ്തികളില്‍ സ്വന്തമായി സ്വതന്ത്ര കമ്പനികള്‍ തുടങ്ങാനുള്ള പ്രക്രിയയിലാണ്. ഇതിനെക്കുറിച്ച് അവര്‍ പുറത്ത് സംസാരിച്ച് തുടങ്ങിയിട്ടില്ല. ഇത് കൈകാര്യം ചെയ്യാന്‍ ഈ രംഗത്തെ പ്രവര്‍ത്തിപരിചയമുള്ള ആളുകളെ ജോലിക്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ ബാങ്കുകള്‍ നടന്നുവരുന്നു. ഈ വ്യവസായം എണ്ണ പ്രകൃതിവാതക ആസ്തികളുടെ അടിസ്ഥാനത്തില്‍ ഏകദേശം $20000 കോടി ഡോളറില്‍ അധികം വായ്പകളായി ബാങ്കുകളില്‍ നിന്ന് എടുത്തിട്ടുണ്ട്. വരുമാനം കുറയുന്നതോടെ ഈ ആസ്തികളുടെ മൂല്യം കുറയും. തങ്ങള്‍ക്ക് വായ്പകള്‍ തിരിച്ചടക്കാനാവില്ല എന്ന് ചില കമ്പനികള്‍ പറയുന്നു.

— സ്രോതസ്സ് reuters.com | Apr 10, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ