അധികാരികളെ വിശ്വസിപ്പിക്കാനായി ആണവ ഫീസ്

ആണവ നിലയം സ്ഥാപിക്കുന്നത് നല്ലതാണെന്ന് സ്ഥാപിക്കാനായി പ്രദേശിക മുന്‍സിപ്പാലിറ്റികള്‍ക്ക് കൊടുത്ത പണം തിരിച്ച് പിടിക്കാനായി ജപ്പാനിലെ 9 ഊര്‍ജ്ജ കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഏകദേശം $9 കോടി ഡോളര്‍ പ്രതിവര്‍ഷം പിരിച്ചു എന്ന് പൊതു വാര്‍ത്ത നെറ്റ്‌വര്‍ക്കായ NHK റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രവര്‍ത്തി ദശാബ്ദങ്ങളായി നടന്നുവരുന്ന കാര്യമാണെങ്കിലും ഇത് ആദ്യമായാണ് മൊത്തം തുക പുറത്ത് വരുന്നത്. രാഷ്ട്രീയക്കാര്‍ക്കും മറ്റുള്ളവര്‍ക്കും രഹസ്യമായി കൊടുക്കുന്ന സംഭാവന ഇതില്‍ കണക്കാക്കിയിട്ടില്ല. മുന്‍സിപ്പാലിറ്റികള്‍ക്ക് കൊടുക്കുന്ന ആ തുക ഇനി മുതല്‍ വൈദ്യുതിയുടെ വില കണക്കാക്കുന്നതില്‍ ഉള്‍പ്പെടുത്തുന്ന ശരിയായ ചിലവായി കണക്കില്ല എന്ന് 2012 ല്‍ സര്‍ക്കാര്‍ അവരുടെ നയം മാറ്റി. എന്നാല്‍ ഇതുവരെ Kansai Electric ഉം TEPCO ഉം മാത്രമാണ് വൈദ്യുതി വിലയുടെ സമവാക്യങ്ങളില്‍ നിന്ന് ഈ ചിലവ് നീക്കം ചെയ്തിട്ടുള്ള കമ്പനികള്‍.

2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ