കുറച്ച് മാസം മുമ്പ് വടക്കന്‍ ഡല്‍ഹിയിലെ വംശീയ അക്രമത്തില്‍ നിന്ന് സുരക്ഷിതത്വത്തിന് വേണ്ടി സ്വന്തം വീട് ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്ന രണ്ട് സ്ത്രീകള്‍ കോവിഡ്-19 മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വേണ്ട Personal Protective Equipment (PPE) നിര്‍മ്മിക്കുന്ന സന്നദ്ധ പ്രവര്‍ത്തനത്തിനായി മുന്നോട്ട് വന്നിരിക്കുന്നു. തുടരുന്ന മഹാമാരിയുടെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന ഡോക്റ്റര്‍മാര്‍, പാരാമെഡിക്സ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നല്‍കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. IIT ഡല്‍ഹിയിലെ ഗവേഷണവിദഗ്ദ്ധനായ Aasif Mujtaba ന്റെ നേതൃത്വത്തിലുള്ള Miles2Smile എന്ന സംഘടനയാണ് ഈ സ്ത്രീകള്‍ക്ക് തയ്യല്‍യന്ത്രം നല്‍കിയത്. ലഹളകളില്‍ നിന്ന് അതിജീവിക്കുന്നവരെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണത്.
— സ്രോതസ്സ് newsclick.in | 14 Apr 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.