വീണ്ടുവിചാരത്തിന് സമയമായി #aadhaarexcludes
റേഷന്‍ കാര്‍ഡിനോട് ആധാര്‍ ബന്ധിപ്പിക്കാനാകാത്തതിനാല്‍ സെപ്റ്റംബര്‍ 16 ന് 18.66 ലക്ഷത്തിലധികം ആളുകളെ ഒഡീഷയിലെ റേഷന്‍കിട്ടുന്നവരുടെ (TPDS) പട്ടികയില്‍ നിന്ന് നീക്കം ചെയ്തു.
ഇന്‍ഡ്യയുടെ അവസ്ഥയില്‍ TPDS (NFSA), Pension (Social Security Pension scheme) പ്രകാരമുള്ള അവകാശപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാനുള്ള നിര്‍ബന്ധിത അംഗീകാരവ്യവസ്ഥയായി ആധാര്‍ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് സംവിധാനത്തെ മാറ്റുന്നത് അതിന്റേതായ സങ്കീര്‍ണതകളുണ്ടാക്കും. കുറഞ്ഞത് മൂന്ന് ഘട്ടങ്ങളാണ് ആധാര്‍ അടിസ്ഥാനത്തരെ വിതരണ സംവിധാനത്തിലുള്ളത്. ആധാര്‍ നമ്പര്‍ നേടുക, ആ നമ്പര്‍ സേവനങ്ങളുമായി ബന്ധിപ്പിക്കുക, അവസാനമായി ഓരോ സേവനവും ഉപയോഗിക്കുന്നതിന് മുമ്പ് ബയോമെട്രിക് നിർണയിക്കൽ നടത്തുക. തനിക്ക് അര്‍ഹതപ്പെട്ടത് കിട്ടുന്നതിന് മുമ്പ് ഒരു വ്യക്തിക്ക് സാങ്കേതികവിദ്യകളുടെ ഈ കുരുക്കുവഴികളുലൂടെ പോകേണ്ടി വരുന്നു. വിവിധ മാനുഷികവും സാങ്കേതികവുമായ തെറ്റുകള്‍ കാരണം മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരാള്‍ കുടുങ്ങി പോകാനുള്ള സംഭാവ്യത ഉയര്‍ന്നതാണ്. അത് ഫലത്തില്‍ ആഹാരവസ്തുക്കള്‍, പെന്‍ഷന്‍ പണം, തുടങ്ങിയ രൂപത്തിലുള്ള അവകാശപ്പെട്ട അര്‍ഹതകളെ നിഷേധിച്ചു.
ആധാര്‍ സെന്ററിലേക്ക് വരാന്‍ കഴിയാത്ത പ്രായമായവരുടേയും തളര്‍ന്ന മനുഷ്യരുടേയും ആധാര്‍ എടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിരലടയാളം ശരിക്ക് പതിയാത്തതിനാല്‍ ആധാര്‍ കിട്ടാത്തവരും ഉണ്ട്. പേരിന്റെ അക്ഷരം തെറ്റുന്നത്, തെറ്റായ വയസ് കൊടുക്കുന്നത്, ഗ്രാമത്തിന്റെ പേര് തെറ്റുന്നത് പോലുള്ള മനുഷ്യസഹജമായ ഏതൊരു തെറ്റും ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പ്രശ്നമാകും.
അതുപോലെ ഗ്രാമീണ, വിദൂര, വന, മല മേഖലകളില്‍ ബയോമെട്രിക്സ് ഉറപ്പാക്കലിന് വേണ്ടിയുള്ള ഇന്റര്‍നെറ്റിനും, മൊബൈല്‍ നെറ്റുവര്‍ക്കിനും പ്രശ്നങ്ങളുണ്ട്. മിക്കപ്പോഴും പ്രവര്‍ത്തിക്കില്ല.
ആളുകളെ ഉള്‍പ്പെടുത്തുകയും അവര്‍ക്ക് സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിനും പകരം ആധാര്‍ ആളുകളെ ഒഴുവാക്കുകയും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരെ ഇല്ലാതാക്കുകയും ചെയ്യുന്നു. അര്‍ഹതപ്പെട്ട ആഹാരവസ്തുക്കളും റേഷനും നിഷേധിച്ചതിനാല്‍ പട്ടിണികൊണ്ട് ആളുകള്‍ മരണം സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിന് കാരണം ആധാര്‍ നമ്പര്‍ ഇല്ലാത്തതിനാലോ ആധാര്‍ അടിസ്ഥാനമായ തിരിച്ചറിയല്‍ പരാജയത്താലോ ആണ്.
ക്ഷേമ പരിപാടിള്‍ ലഭ്യമാക്കാനായി ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി അംഗീകരിച്ചെങ്കിലും, ഗുണങ്ങള്‍ ശരിക്കും അവകാശപ്പെട്ട ഒരാള്‍ക്ക് പേലും ആധാര്‍ ഇല്ല എന്ന കാരണത്താല്‍ അത് നിഷേധിക്കരുത് എന്ന് അതേ വരിയില്‍ തന്നെ പറയുന്നു.
സാങ്കേതികവിദ്യ നല്ലതാണ് പക്ഷേ ഏത് സാങ്കേതികവിദ്യയായലും അത് നഷ്ടം ഉണ്ടാക്കുന്നെങ്കില്‍ അതിനെ അംഗീകരിക്കാനാവില്ല. ആ സന്ദര്‍ഭത്തില്‍ പക്ഷാപാതമുള്ളതും ആളുകളെ അവരുടെ അവകാശള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന ആധാര്‍ അടിച്ചേല്‍പ്പിക്കുന്നതിനെ നാം എതിര്‍ക്കണം. സാങ്കേതികവിദ്യ എന്നത് മനുഷ്യന്റെ ജീവിതം എളുപ്പമാക്കാനുള്ളതാണ്. അല്ലാതെ നരകമാക്കാനല്ല.
ആധാറിന്റെ മോശമായ ആഘാതം കണ്ടതിന് ശേഷം, NFSAക്കോ മറ്റേതൊരു സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കോ ഗുണങ്ങള്‍ ലഭ്യമാകാന്‍ ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കരുത് എന്നും ഒഡീഷയുടെ മുഖ്യമന്ത്രിയായ നവീന്‍ പട്നായിക്ക് തന്റെ തീരുമാനം പുനപരിശോധിക്കുക്കയും ചെയ്യണണെന്നുമുള്ള ഒരു അപേക്ഷയാണിത്
Please Sign the Petition
https://www.change.org/p/mr-naveen-pattnaik-aadhaar-a-threat-to-poor-s-social-security-time-to-rethink-aadhaarexcludes
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.