കൊവിഡ്-19 കാരണമുണ്ടായ സാമ്പത്തിക തകര്‍ച്ച മറികടക്കാനായി ട്രഷറിയും Bank of England ഉം ചേര്‍ന്ന് Covid Corporate Financing Facility (CCFF) എന്ന ഒരു പുതിയ പദ്ധതി കൊണ്ടുവന്നു. ഈ പ്രതിസന്ധി ബാധിച്ച വലിക കമ്പനികള്‍ക്ക് സാമ്പത്തിക സഹായം കൊടുക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ന് വരെ £750 കോടി പൌണ്ട് അങ്ങനെ വിതരണം ചെയ്യപ്പെട്ടു. സാധാരണ പോലെ SMEs നെ സഹായിക്കുന്നതില്‍ ബാങ്കുകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. സര്‍ക്കാരിന്റെ Coronavirus Business Interruption Loan Scheme (CBILS) പ്രകാരം കൊടുത്ത അവരുടെ വായ്പ അപേക്ഷകള്‍ വന്‍തോതില്‍ തള്ളിക്കളയപ്പെട്ടു. എന്നാല്‍ അതേ സമയത്ത് കുറച്ച് വലിയ ബിസിനസുകാര്‍ക്ക് Bank of England ന്റെ CCFF പ്രകാരം പ്രത്യേക പരിഗണന ലഭിക്കുന്നു. ബ്രിട്ടണിലെ മൊത്തം SMEs ന് കിട്ടിയതിന്റെ 7 മടങ്ങ് സാമ്പത്തിക സഹായമാണ് അവര്‍ക്ക് ഇതുവരെ കൊടുത്തത്.
— സ്രോതസ്സ് positivemoney.org | Apr 16, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.