Fire Department of New York (FDNY)യില്‍ Emergency Medical Technician (EMT) ആയി മൂന്ന് മാസത്തിന് താഴെ ജോലി ചെയ്തിരുന്ന 23- വയസ് പ്രായമായ John Mondello വെള്ളിയാഴ്ച ഏപ്രില്‍ 24 ന് ദുരന്തപരമായി ആത്മഹത്യ ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ച ഏപ്രില്‍ 26 ന്, New York Presbyterian Allen ആശുപത്രിയിലെ Dr. Lorna Breen, 49-വയസ് പ്രായമുള്ള ER ഡോക്റ്ററും സ്വന്തം ജീവനെടുത്തു. രണ്ട് പേരും അമേരിക്കയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിലായിരുന്നു ജോലി ചെയ്തിരുന്നത്. കൊറോണവൈറസ് മഹാമാരി ഈ പ്രദേശങ്ങളെ തകര്‍ത്തിരിക്കുന്നു. ഓരോ മൂന്ന് മിനിട്ടിലും ഒരാള്‍ വീതം എന്ന തോതിലാണ് ന്യൂയോര്‍ക് സിറ്റിയിലെ മരണ നിരക്ക്.

അടുത്ത ആഴ്ചകളിലെ രോഗികളുടെ വലിയ വര്‍ദ്ധനവിനെക്കുറിച്ച് അവര്‍ വിവരിച്ചിരുന്നു എന്ന് Breen ന്റെ അച്ഛന്‍ പറഞ്ഞു. അവരില്‍ ചിലര്‍ ആംബുലന്‍സില്‍ പിന്ന് പുറത്തിറങ്ങിയപ്പോള്‍ തന്നെ മരിച്ചു. വടക്കന്‍ മാന്‍ഹാറ്റനിലും ബ്രോങ്ക്സിലും(Bronx) ഉള്ള ദരിദ്രരായ പ്രധാനമായും ഹിസ്പാനിക സമൂഹങ്ങളെയാണ് അവരുടെ ആശുപത്രി New York Presbyterian Allen സേവിക്കുന്നത്. ആശുപത്രിയുടെ 199 കട്ടിലുകളില്‍ 170 ലും കോവിഡ്-19 രോഗികളാണുള്ളത്. ഏപ്രില്‍ 7 ന്, 59 രോഗികളാണ് കൊറോണവൈറസ് കാരണം മരണമടഞ്ഞത്.
Breen ന് തന്നെ വൈറസ് ബാധയേറ്റു. എന്നാല്‍ അടുത്ത് തന്നെ രോഗം ഭേദമായി. “അവള്‍ അവളുടെ ജോലി ചെയ്യാന്‍ ശ്രമിച്ചു. പിന്നെ അവള്‍ ആത്മഹത്യ ചെയ്തു. മുന്‍നിരയിലെ യുദ്ധമുഖത്തായിരുന്നു അവള്‍. അവളെ ഒരു നായികയെ പോലെ ബഹുമാനിക്കണം, കാരണം അവള്‍ നായികയാണ്. മരിച്ച എല്ലാവരേയും പോലെ അവളും ഒരു അത്യാഹിതം ആയിരുന്നു” അവരുടെ അച്ഛന്‍ New York Times നോട് പറഞ്ഞു.

FDNYയുടെ Emergency Medical Services (EMS) Academy ല്‍ ഇപ്പോള്‍ ഈ ഫെബ്രുവരിയില്‍ ബിരുദം നേടിയ ആളാണ് Mondello. മഹാമാരി വന്നപ്പോള്‍ Mondello നെ Bronx ലേക്ക് നിയോഗിച്ചു. അദ്ദേഹത്തിന്റെ സ്റ്റേഷന്‍ നഗരത്തിലെ ഏറ്റവും കൂടുതല്‍ 911 ഫോണ്‍ വിളികള്‍ കിട്ടിയ സ്റ്റേഷനുകളില്‍ ഒന്നായിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും ദരിദ്രമായ നഗരഭാഗം, രാജ്യത്തിലേയും, ആയ Bronx ലാണ് ഏറ്റവും അധികം രോഗവ്യാപനവും മരണവും ഉണ്ടായത്. നഗരത്തിലെ മറ്റേത് ഭാഗത്തുള്ള ആളുകളേക്കാള്‍ കോവിഡ് കാരണം മരിക്കാനുള്ള സാദ്ധ്യത ഇരട്ടിയാണ് ബ്രോങ്ക്സില്‍ (Bronx). കുടുംബം മൊത്തമാണ് രോഗികളാകുന്നത്. കുട്ടികള്‍ അനാഥരാകുന്നു.
— സ്രോതസ്സ് wsws.org | Clara Weiss | 28 Apr 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.