പഞ്ചസാര കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേര്‍ന്ന് കടലിന്റെ ആഴത്തിലേക്ക് പോകുന്നു

സൂര്യപ്രകാശം ഏല്‍ക്കുന്ന സമുദ്രോപരിതലത്തിലെ diatoms പോലുള്ള സൂഷ്മ ആല്‍ഗകള്‍ പ്രകാശസംശ്ലേഷണം നടത്തുമ്പോള്‍ അവ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ഭൂമിയിലെ കാടുകളേക്കാള്‍ കൂടുതല്‍ ജൈവദ്രവ്യമായി മാറ്റുന്നു. കരയിലെ സസ്യങ്ങളെ പോലെ diatoms കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ പോളിമറിക് കാര്‍ബോ ഹൈഡ്രേറ്റായി മാറ്റുന്നു. laminarin എന്ന് വിളിക്കുന്ന നീളമുള്ള പഞ്ചസാരയാണത്. ലോകം മൊത്തമുള്ള സമുദ്രങ്ങളില്‍ ഈ പ്രക്രിയ വഴി എത്രമാത്രം കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കപ്പെടുന്നു എന്നത് വ്യക്തമല്ല. ഉപരിതലത്തിലെ പ്രകാശ സംശ്ലേഷണം ശരാശി 12 ഗിഗാ ടണ്‍ കാര്‍ബണ്‍ ആല്‍ഗ ലാമിനാറിന്‍ ആയി സംഭരിക്കുന്നു എന്ന് കരുതുന്നു. Global Carbon Budget 2019 ന്റെ കണക്ക് പ്രകാരം 11.5 ഗിഗാ ടണ്‍ കാര്‍ബണാണ് മനുഷ്യന്‍ 2018 ല്‍ പുറത്തുവിട്ടത്. എന്നാല്‍ കാര്‍ബണിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ അന്തരീക്ഷത്തില്‍ നിന്ന് ലാമിനാറിന്‍ ആയി സ്ഥിരമായി നീക്കം ചെയ്യുന്നുള്ളു. സംഭരിച്ചതിന്റെ വലിയൊരു ഭാഗം പ്രകൃതിദത്തമായ പ്രക്രിയകളാല്‍ വീണ്ടും തിരിച്ച് അന്തരീക്ഷത്തിലെത്തുന്നു. മൊത്തത്തില്‍ സമുദ്രങ്ങള്‍ സ്ഥിരമായി ഏകദേശം 2.6 ഗിഗാ ടണ്‍ കാര്‍ബണ്‍ മാത്രമാണ് 2018 ല്‍ നീക്കം ചെയ്തത്. കടിലിനടിയിലേക്ക് മുങ്ങിപ്പോകുന്ന ജൈവ കാര്‍ബണിന്റെ 50% diatom അടങ്ങിയ ലാമിനാറിന്‍ കണികകളാണ്.

— സ്രോതസ്സ് Max Planck Institute for Marine Microbiology | Mar 18, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ