അടുത്ത തലമുറ ഹാക്കര്‍മാര്‍ നിങ്ങളുടെ മെഡിക്കല്‍ ഇംപ്ലാന്റുകളേയാകും ആക്രമിക്കുക

Implantable medical device (IMD)കള്‍ ഹാക്കിങ്ങിന് ലഭ്യമായ രീതിയില്‍ വളരേറെ ദുര്‍ബലമാണ്. ഇവ pacemakers, neurostimulators, കേള്‍വിക്കുള്ള cochlear implants തുടങ്ങിയവയൊക്കെയാണ്. അവയുടെ പ്രചാരവും സങ്കീര്‍ണ്ണതയും വര്‍ദ്ധിക്കുന്നതനുസരിച്ച് അവയുടെ സോഫ്റ്റ്‌വെയറുകള്‍ പുതുക്കേണ്ട ആവശ്യം വരുന്നു. അത് നേരിട്ട് വയര്‍ ഘടിപ്പിച്ചോ വയര്‍ ഇല്ലാതെയോ ആകാം. ദൌര്‍ഭ്യാഗ്യവശാല്‍ അത് അവയെ ദുര്‍ബലമാക്കുന്നു. അവയിലെ അംഗീകാരമില്ലത്ത സ്പര്‍ശനം ഒഴുവാക്കാനുള്ള encryption ധാരാളം എണ്ണത്തിനും ഇല്ല.

കഴിഞ്ഞ പല ദശാബ്ദങ്ങളായി ധാരാളം ഹാക്കിങ് സംഭവങ്ങള്‍ സാദ്ധ്യായത് നമ്മുടെ വര്‍ദ്ധിച്ച് വരുന്ന ബന്ധിതമായ ലോകം കാരണമാണ്. നാം നമ്മുടെ ഉപകരണങ്ങളേയും വിവരങ്ങളേയും നമ്മുടെ ജീവിതത്തേയും കൂടുതല്‍ കൂടുതല്‍ ഓണ്‍ലൈനാക്കിയിരിക്കുന്നു. ഹാക്കര്‍മാരെ ആകര്‍ഷിക്കുന്ന ലക്ഷ്യങ്ങളായി അവ മാറി. ഒപ്പം കൂടുതല്‍ ലഭ്യവും ആയി. ഒരു ഉപകരണത്തിന്റെ പ്രവേശന സ്ഥാനങ്ങളും ബന്ധവും വര്‍ദ്ധിക്കുന്നതോടെ അത് സുരക്ഷിതമല്ലാതാകാനുള്ള സാദ്ധ്യതയും വര്‍ദ്ധിക്കുന്നു. ഉയര്‍ന്നതോതില്‍ ബന്ധിപ്പിക്കപ്പെട്ട ലോകത്ത് ഒരോ തുള്ളി വിവരത്തിനും ഓരോ പ്രവേശന സ്ഥാനങ്ങള്‍ക്കും വിലയുണ്ട്. ഇത് നിങ്ങള്‍ ഹാക്കര്‍മാരെ ആകര്‍ഷിക്കത്തകതാകമെന്നല്ല, നിങ്ങളുടെ വിവരങ്ങളോ പ്രവേശനമോ കൂടുതല്‍ ആകര്‍ഷകമായ മറ്റുള്ളവരിലേക്ക് കടക്കാനുള്ള ഒരു വഴിയായേക്കാം എന്നതുകൊണ്ടും ആകാം. പ്രാഥമിക ലക്ഷ്യസ്ഥാനം നിങ്ങളല്ലെങ്കിലും അത്തരത്തിലുള്ള പ്രവര്‍ത്തനം നിങ്ങളുടെ ഉപകരണത്തേയും, സാമ്പത്തികസ്ഥിതിയേയും, ബഹുമാനത്തേയും, എന്തിന് നിങ്ങളുടെ ജീവിതത്തെ തന്നെയും നശിപ്പിക്കും.

— സ്രോതസ്സ് salon.com | Mar 14, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ