വിദഗ്ദ്ധര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ തുടങ്ങിയ ധാരാളം ആളുകളുടെ കടുത്ത വിമര്‍ശനത്തിന് ശേഷം .org domain സംവിധാനത്തിന്റെ കൈകാര്യം ചെയ്യല്‍ വില്‍ക്കാനുള്ള വിവാദപരമായ പദ്ധതി റദ്ദാക്കി. 2003 മുതല്‍ .org ഡൊമൈന്‍ കൈകാര്യം ചെയ്തിരുന്ന Public Interest Registry (PIR) കഴിഞ്ഞ വര്‍ഷം അവസാനം ആണ് തങ്ങളെ Perots, Romneys പോലുള്ള റിപ്പബ്ലിക്കന്‍ കോടീശ്വര കുടുംബങ്ങളുമായി ബന്ധമുള്ള Ethos Capital എന്ന ഒരു സ്വകാര്യ ഓഹരി ഫണ്ടിന് വില്‍ക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചത്. ദീര്‍ഘമായ വിശകലനത്തിനും മാസങ്ങളോളമുള്ള തര്‍ക്കത്തിനും ശേഷം ഈ വില്‍പ്പന റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം Internet Corporation for Assigned Names and Numbers (ICANN) ഈ ആഴ്ച നടത്തി.
— സ്രോതസ്സ് vice.com | May 1 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.