ഫെബ്രുവരിയില്‍ കൊറോണവൈറസ് പേടിയില്‍ കമ്പോളം തകരുന്നതിന് മുമ്പ് സ്വന്തം ഓഹരികളുടെ വലിയൊരു പങ്ക് വിറ്റഴിച്ചവരില്‍ Sen. Richard Burr മാത്രമല്ലായിരുന്നില്ല ആ കുടുംബത്തിലുണ്ടായിരുന്നത്. Burr ഓഹരികള്‍ വിറ്റഴിച്ച് അതേ ദിവസം അളിയനും ലക്ഷക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു. അടുത്ത മാസം കമ്പോളം 30% തകര്‍ന്നു. National Mediation Board ല്‍ അംഗമായ Burr ന്റെ അളിയന്‍ ആറ് കമ്പനികളുടെ $97,000 ഡോളറിന്റേയും $2.8 ലക്ഷം ഡോളറിന്റേയും വിലവരുന്ന ഓഹരികള്‍ വിറ്റു. അതില്‍ പലതിനും വലിയ തകര്‍ച്ചയാണ് സാമ്പത്തിക മാന്ദ്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി 13 ന് 33 വെവ്വേറെയുള്ള ഇടപാടുകളിലായി $6.28 ലക്ഷം ഡോളര്‍ മുതല്‍ $17.2 ലക്ഷം ഡോളര്‍ വരെയുള്ള ഓഹരികളാണ് Burr വിറ്റത്. അതിന്റെ റിപ്പോര്‍ട്ട് ProPublica യില്‍ വന്നതിന് ശേഷം അദ്ദേഹത്തിനെക്കുറിച്ച് അന്വേഷണമുണ്ടായി.
— സ്രോതസ്സ് propublica.org | May 6, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.