കോവിഡ്-19 കാരണം ലണ്ടനില്‍ 33 ബസ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

Cricklewood ലണ്ടനിലെ ഏറ്റവും വലിയ ബസ് സ്റ്റാന്റാണ്. അവിടുത്തെ 600 ഡ്രൈവര്‍മാര്‍ തിരക്കേറിയ നമ്പര്‍ 16 ഉള്‍പ്പടെ 17 റൂട്ടുകളില്‍ ബസ് ഓടിക്കുന്നു. 5 വ്യത്യസ്ഥ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഒരു സഹപ്രവര്‍ത്തകനെ കാണാതായാല്‍ അത് കണ്ടെത്താന്‍ വിഷമമാണ്. അവിടെ കോവിഡ്-19 കാരണമുണ്ടാകുന്ന മരണങ്ങള്‍ പുറത്ത് പറയാന്‍ TfL വിസമ്മതിക്കുന്നു. ലണ്ടനില്‍ എത്ര പേര്‍ക്ക് ഈ രോഗം പിടിച്ചെന്നും എത്രപേര്‍ ചികില്‍സയിലാണെന്നും ഉള്ള വിവരവും പുറത്ത് പറയുന്നില്ല. സുരക്ഷിതത്വമില്ലാത്ത ജോലി അവസ്ഥകള്‍ ഡ്രൈവര്‍മാരെ കൊല്ലുകയാണെന്ന് Cricklewood ലെ ജോലിക്കാര്‍ പറയുന്നു. കൊറോണവൈറസ് കാരണം 33 ലണ്ടന്‍ ബസ് ഡ്രൈവര്‍മാര്‍ മരിച്ചു. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ഡ്രൈവര്‍മാര്‍ National Health Service (NHS) ജോലിക്കാരേക്കാള്‍ 5 മടങ്ങ് വേഗത്തിലാണ് മരിക്കുന്നത് എന്ന് Office for National Statistics (ONS) പുറത്തുവിട്ട ജോലിസ്ഥല വിവരങ്ങള്‍ പറയുന്നു.

— സ്രോതസ്സ് wsws.org | 13 May 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ