കൊറോണവൈറസ് മഹാമാരി സമയത്ത് പണ്ടകശാല തൊഴിലാളികള്‍ക്ക് മണിക്കൂറിന് $2 ഡോളര്‍ വെച്ച് വര്‍ദ്ധിപ്പിച്ച ശമ്പളം ആമസോണ്‍ മെയ് അവസാനത്തോടെ നിര്‍ത്തലാക്കും. മാര്‍ച്ച് അവസാനത്തോടെയാണ് ഓവര്‍ടൈം ആയി ഏപ്രില്‍ വരെ മണിക്കൂറിന് $2 ഡോളര്‍ വര്‍ദ്ധനവ് അവര്‍ കൊണ്ടുവന്നത്. പിന്നീട് അത് മെയ് വരെ നീട്ടി. ആളുകള്‍ അവരുടെ വീടുകളില്‍ കുടുങ്ങിയതോടെ ആമസോണിന് ഈ വര്‍ഷത്തിന്റെ തുടക്കം വലിയ ആവശ്യകതയാണുണ്ടായത്. ആദ്യ സാമ്പത്തിക പാദത്തില്‍ അവരുടെ വരുമാനം 26% വര്‍ദ്ധിച്ച് $7550 കോടി ഡോളറായി. പണ്ടകശാല തൊഴിലാളികളുടെ സുരക്ഷിതത്വത്തെ തുലാസില്‍ വെച്ചാണ് അവര്‍ ഇത് നേടുന്നത്. ഈ നയത്തെ വിമര്‍ശിച്ച പ്രാദേശിക തൊഴിലാളികളെ പിരിച്ച് വിട്ടത് അമേരിക്കയില്‍ ജോലിക്കാരുടെ സമരത്തിന് കാരണമായിട്ടുണ്ട്. Staten Island ലെ പണ്ടകശാലയില്‍ നിന്ന് ഇറങ്ങി പോയ Christian Smalls നെ പിരിച്ച് വിട്ടതാണ് അത്തരത്തിലെ ഒരു സംഭവം.
— സ്രോതസ്സ് businessinsider.in | May 14, 2020
ആമസോണ്‍ സേവനം ഉപേക്ഷിക്കുക. പ്രാദേശിക കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.