ഇന്‍ഡ്യാനയിലെ Indianapolis ല്‍ ആമസോണ്‍ പണ്ടകശാല തൊഴിലാളി മരിച്ചു എന്ന് കമ്പനി അറിയിച്ചു. അതോടുകൂടി പുറത്തറിഞ്ഞ, മൊത്തം കോവിഡ്-19 കാരണമുള്ള ആമസോണ്‍ പണ്ടകശാല തൊഴിലാളികളുടെ മരണം 7 ആയി. ആമസോണിന്റെ രീതി കാരണം ശരിക്കും എത്ര പേര്‍ മൊത്തത്തില്‍ മരിച്ചു എന്ന് കണ്ടെത്തുക വിഷമകരമാണ്. IND8 ലെ ധാരാളം ജോലിക്കാര്‍ മരണങ്ങള്‍ അറിയുന്നത് കേട്ടുകേള്‍വി വഴിയാണ്. മാനേജുമെന്റിനോട് നേരിട്ട് ചോദിക്കുമ്പോള്‍ മാത്രമാണ് അവര്‍ ആ വിവരം പറയുന്നത്. മൊത്തം എത്ര തൊഴിലാളികള്‍ രോഗികളായെന്നും, എത്ര പേര്‍ ചികില്‍സ തേടുന്നു എന്നും എത്ര പേര്‍ മരിച്ചു എന്നും പറയാന്‍ ആമസോണ്‍ വിസമ്മതിച്ചു.
— സ്രോതസ്സ് theverge.com | May 14, 2020
ആമസോണ്‍ ഉപേക്ഷിക്കുക. പ്രാദേശിക കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.