80 വയസുള്ള Justice Manmohan Singh Liberhan ആന്ധ്രപ്രദേശ് മുന്‍ ചീഫ് ജസ്റ്റീസാണ്. ബാങ്ക് ജോലിക്കാരെന്ന് ഭാവിച്ചുകൊണ്ട് കള്ളന്‍മാര്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് ₹2.23 ലക്ഷം രൂപ തട്ടിയെടുത്തു. ജൂലൈ 1 ന് അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നു. ആധാര്‍ നമ്പര്‍ കൊടുക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ഡബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് അതില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ അവര്‍ ചോദിച്ചു. സംശയം തോന്നാത്ത അദ്ദേഹം അതെല്ലാം കൊടുത്തു. തന്റെ അകൌണ്ടിലെ പണം നഷ്ടമായെന്ന് പിന്നീട് അദ്ദേഹം തിരിച്ചറിഞ്ഞു. ജൂലൈ 3 ന് ₹2.23 ലക്ഷം രൂപം അകൌണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതായി കണ്ടെത്തി. ബീഹാറില്‍ നിന്നാണ് ഫോണ്‍ വിളി വന്നതെന്ന് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഒരു SBI അകൌണ്ടിലേക്കാണ് Justice Liberhanന്റെ പണം പോയിരിക്കുന്നത്. അന്വേഷണം നടക്കുന്നു.
— സ്രോതസ്സ് hindustantimes.com | Sep 05, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.