കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് Adrian Spence ന്റെ ഡയറക്റ്റര്‍ ആയ Camerata Pacificaയും സാങ്കേതികവിദ്യാ തല്‍പ്പരനായ മകന്റെ സഹായത്തോടെ ഫേസ്‌ബുക്ക് ലൈവില്‍ എത്തി, മുമ്പ് റിക്കോഡ് ചെയ്ത മൊസാര്‍ട്ടിന്റെ “Kegelstatt” trio എന്ന് വിളിക്കുന്ന Trio in E flat (K. 498) പ്രക്ഷേപണം ചെയ്തു. അല്ലെങ്കില്‍ അതിന് ശ്രമിച്ചു.
Camerataയുടെ വിപുലമായ സഞ്ചയത്തിലെ ഒന്ന് മാത്രമായിരുന്നു റിക്കോഡ് ചെയ്ത ഈ പ്രകടനം. കോവിഡ്-19 പ്രതിസന്ധി കാരണം ആ പരിപാടി റദ്ദാക്കിയതിനാല്‍ നിശബ്ദത ഇല്ലാതാക്കാനായി Spence ആഴ്ച സീരീസ് പ്രക്ഷേപണം ചെയ്തു. Spence ന്റെ Santa Barbara യിലെ ചേംബര്‍ സംഘടന അതിന്റെ ശ്രോതാക്കളുമായി ബന്ധപ്പെടുന്നതില്‍ 100 പേരോളമുള്ള ഈ virtual സദസ് പ്രധാനപ്പെട്ടതായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം അവരുടെ ശ്രോതാക്കള്‍ ഒന്നൊന്നായി കുറയുകയും, അവസാനം ശൂന്യമാകുകയും ചെയ്തു.
പരിപാടിയുടെ പ്രക്ഷേപണം തുടങ്ങുന്നതിന് മുമ്പ് ഫേസ്‌ബുക്ക് ഒരു നിര്‍ദ്ദേശം Spence ന് കൊടുത്തു. 1786 ല്‍ മൊസാര്‍ട്ട് ആവിഷ്കരിച്ച ഒരു മണിക്കൂര്‍ നേരമുള്ള ഈ സൃഷ്ടിയില്‍ എങ്ങനെയോ ഒരു മിനിട്ട് 18 സെക്കന്റ് “audio owned by Naxos of America” യുടെ ഉടമസ്ഥതയിലാണെന്ന്.
Spence ഉം തീര്‍ച്ചയായും മൊസാര്‍ട്ടും അതിനോട് വിസമ്മതിക്കും.
“അവര്‍ എന്റെ സൃഷ്ടിയുടെ എന്റെ ഉപയോഗത്തെ തടയുകയാണ്. അത് നശിച്ചസ്ഥലം പോലെ തോന്നുന്നു” Spence പറഞ്ഞു.
കോവിഡ്-19 കാരണം ക്ലാസിക്കല്‍ സംഗീതജ്ഞരും സംഘടനകളും അവരുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാല്‍ അവര്‍ക്ക് വ്യത്യസ്തമായ മുഖമില്ലാത്ത ശക്തരായ എതിരാളികള്‍ അവിടെയുണ്ട്: പകര്‍പ്പവകാശ ബോട്ടുകള്‍(bots) കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലവിരിച്ചിട്ടുള്ള content identification algorithms. അവ പകര്‍പ്പവകാശമുള്ള റിക്കോഡിങ്ങുകളുടെ നിയമവിരുദ്ധമായ ഉപയോഗത്തെ തടയാനുള്ളതാണ്. വ്യായാമ വീഡിയോയോ പാട്ട് പാടുന്ന വീഡിയയോ Britney or Bruce ഉപയോഗിച്ചപ്പോഴോ ഒക്കെ ചിലപ്പോള്‍ ഈ ബോട്ടുകളെ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവും. പക്ഷെ ആരാണ് ബ്രാഹ്മസിന്റെ (Brahms) ഉടമസ്ഥനായിരിക്കുന്നത്?
— സ്രോതസ്സ് washingtonpost.com | Michael Andor Brodeur | May 21, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.