നിങ്ങളുടെ തൊഴില്‍ നിങ്ങളെ കൊല്ലുന്നുവോ?

നമ്മുടെ മാനസികാരോഗ്യത്തിനും മരണത്തിനും തൊഴിലിലെ നമ്മുടെ സ്വയംഭരണാവകാശം, നമ്മുടെ ജോലി ഭാരം, ജോലി ആവശ്യകത, ആ ആവശ്യകത കൈകാര്യം ചെയ്യാനുന്ന നമ്മുടെ ബൌദ്ധിക ശേഷി എന്നിവയുമായി ശക്തമായ ബന്ധമുണ്ട് എന്ന് Indiana University Kelley School of Business നടത്തിയ പഠനത്തില്‍ കണ്ടെത്തി. തൊഴില്‍ ആവശ്യകത ആ തൊഴില്‍ നല്‍കുന്ന നിയന്ത്രണ ശേഷിയേക്കാളോ ആ ആവശ്യകത കൈകാര്യം ചെയ്യാനുള്ള വ്യക്തിയുട ശേഷിയേക്കാളോ കൂടുതലാകുമ്പോള്‍ അവിടെ മാനസികാരോഗ്യത്തിന്റെ കുറവ് സംഭവിക്കും. അതിനനുസരിച്ച് മരണത്തിന്റെ സാദ്ധ്യതയും വര്‍ദ്ധിക്കും. തൊഴില്‍ നിയന്ത്രണവും — തൊഴിലില്‍ തൊഴിലാളിക്കുള്ള സ്വയംഭരണാവകാശത്തിന്റെ അളവ്– ബൌദ്ധിക ശേഷിയും — പഠിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും വ്യക്തികള്‍ക്കുള്ള ശേഷി — എങ്ങനെയാണ് സമയ സമ്മര്‍ദ്ദം, ജോലിഭാരം പോലുള്ള തൊഴില്‍ സമ്മര്‍ദ്ദത്തെ സ്വാധീനിക്കുകയും, എങ്ങനെ അത് മാനസികവും ശാരീരികവും ആയ ആരോഗ്യത്തേയും അവസാനം മരണത്തേയും സ്വാധീനിക്കുന്നു എന്ന് ഗവേഷകര്‍ പരിശോധിച്ചു. തൊഴിലാളികള്‍ക്ക് തൊഴിലില്‍ നിയന്ത്രണമില്ലാതിരിക്കുന്നതും താഴ്ന്ന ബൌദ്ധികശേഷിയും ജോലി സമ്മര്‍ദ്ദം വിഷാദത്തിനും മരണത്തിനും കാരണമാകും.

— സ്രോതസ്സ് Indiana University | May 19, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ